ചെന്നൈ : തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൻ്റെ മുൻവശത്ത് യുവതിയുടെ മൃതദേഹം. മൃതദേഹം തമിഴ്നാട്ടിലെ അമ്പത്തൂർ സ്വദേശിനിയായ 22കാരി കാതറിൻ ഷീബയുടേതാണെന്ന് തിരിച്ചറിഞ്ഞു. വെപ്പേരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് കാതറിൻ ഷീബ. ലോക്കോമോട്ടീവിന്റെ മുൻവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിന് മുന്നിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ട് തമിഴ്നാട്ടിലെ പെരമ്പൂർ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ ഞെട്ടി. വെള്ളിയാഴ്ച പുലർച്ചെയാണ് ട്രെയിൻ പെരമ്പൂർ സ്റ്റേഷനിൽ എത്തിയതെന്നാണ് അധികൃതർ പറയുന്നത്.
യുവതിയുടെ തലമുടി ലോക്കോമോട്ടീവിന്റെ ഗ്രില്ലിൽ കുടുങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1