കൊട്ടാരക്കര: 26 ലക്ഷം രൂപയുടെ സ്വർണ്ണം ജോലി ചെയ്തു വന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തെതായി പരാതി. കൊട്ടാരക്കര ചെങ്ങമനാട് മണിരത്നം ഫിനാൻസിലെ ജീവനക്കാരി പട്ടാഴി സ്വദേശിനി ആര്യ മോഹനൻ താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ 26 ലക്ഷം രൂപയുടെ പണയ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ചുവെന്നാണ് പരാതി. പണയം വെച്ച് ലഭിച്ച 26 ലക്ഷത്തോളം രൂപയുമായി കടന്നുകളഞ്ഞെന്ന് സ്ഥാപന ഉടമ കൊട്ടാരക്കര പോലീസിൽ പരാതി നൽകി. ആര്യ ഈ സ്ഥാപനത്തിൽ ജോലിക്ക് കേറിയിട്ട് ആറു മാസമേ ആയിട്ടുള്ളു. ഓഗസ്റ്റ് 25-നും സെപ്റ്റംബർ 19-നുമാണ് മോഷണം നടന്നതെന്നാണ് പറയപ്പെടുന്നത്. പല സമയങ്ങളിലായി ലോക്കറിൽനിന്നു സ്വര്‍ണ്ണമെടുക്കുകയും പിന്നീട് മറ്റ് പല സ്ഥാപനങ്ങളില്‍ പണയപ്പെടുത്തുകയായിരുന്നു. റീജണൽ മാനേജറാണ് പരാതി നല്‍കിയത്. കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതിനിടയിൽ കൂടുതൽ ബിസിനസ്സ് ചെയ്ത് എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ അതിനിടെയാണ് ഉടമ ഇപ്പോള്‍ മോഷണ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























