‘ഭാര്യ സഹോദരിയെ പീഡിപ്പിച്ചെന്ന് പരാതി ; മൊഴികളിൽ അവ്യക്തത’ ; പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ ആശുപത്രിയിൽ നിന്നും കൂട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചു എന്നാരോപിച്ചു ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തു കേസിലെ പ്രതിയെ ആണ് ആലപ്പുഴ പോക്സോ കോടതി വെറുതെ വിട്ടത്. പുന്നപ്ര വടക്ക് പഞ്ചായത്ത് 10-ാം വാർഡിൽ നീർക്കുന്നം കരയിൽ പുതുവൽ വീട്ടിൽ പൊടിമോനെ (27)യാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ആലപ്പുഴ പോക്സോ കോടതി ജഡ്ജി ആഷ് കെ ബാൽ വെറുതെ വിട്ടത്. തന്‍റെ സഹോദരി ഭർത്താവായ പ്രതിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും, ആലപ്പുഴ ജനറൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന പ്രായപൂർത്തിയാകാത്ത തന്നെ പ്രതി വിളിച്ചിറക്കി കൊണ്ടുപോയി കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി.

പൊടിമോൻ തന്‍റെ സ്വർണമാല പ്രതി അപഹരിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ആലപ്പുഴ ഡിവൈഎസ്‌പിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 13 സാക്ഷികളെയും 18 പ്രമാണങ്ങളും തെളിവിലേയ്ക്ക് ഹാജരാക്കി. വിചാരണയിൽ അതിജീവിതയുടെ മൊഴിയിലെ പൊരുത്തക്കേടുകളും, പ്രതിയ്ക്കെതിരെയുള്ള ആരോപണവും കുട്ടിയുടെ പ്രായവും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയ്ക്ക് വേണ്ടി ജില്ലാ ചീഫ് ലീഗൽ എയ്ഡ് ഡിഫെൻസ് കൗൺസിൽ അഡ്വ. പി പി ബൈജു കോടതിയിൽ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...