പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കുത്തിവെയ്പ്‌ എടുക്കുന്നതിന് ആശുപത്രി ജീവനക്കാർ പണം ചോദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : അയൽവീട്ടിലെ വളർത്തു നായ കടിച്ചതിനെ തുടർന്ന് ചികിത്സ തേടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ പട്ടികജാതി യുവതിക്കു കുത്തിവെയ്പ്‌ എടുക്കുന്നതിനു ആശുപത്രി ജീവനക്കാർ പണം ചോദിച്ചതായി പരാതി. വിഷയത്തിൽ ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും ഇടപെട്ടതിനു പിന്നാലെയാണ് കുത്തിവെയ്പ് എടുക്കാൻ അധികൃതർ തയാറായതെന്നു പറയുന്നു. വെള്ളിയാഴ്ച‌ ഉച്ചയ്ക്കാണ് ആങ്ങമൂഴി മുട്ടത്തിൽ പി.ബി. അനിത ജനറൽ ആശുപ്രതിയിൽ പ്രതിരോധ കുത്തിവെയ്പ് എടു ക്കുന്നതിനായി എത്തുന്നത്.

ആദ്യ ഡോസ് നൽകി അലർജി വല്ലതും ഉണ്ടോയെന്നു പരിശോധിക്കുന്നതിനിടെയാണ് വനിത ഡോക്ടർ പണം ആവശ്യപ്പെട്ടതെന്നു ഇവർ പറയുന്നു. തങ്ങൾ പാവങ്ങളാണെന്നും ഹരിത കർമ സേനാംഗമാണെന്നും പറഞ്ഞെ ങ്കിലും വീണ്ടും പണത്തിനെ പറ്റി ആവശ്യം ഉന്നയിച്ചതോടെ പത്തനംതിട്ടയിലുള്ള ആന്റോ ആന്റ ണി എംപിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. ഇതിനിടെ വിവരം അറിഞ്ഞ് മാധ്യമ പ്രവർത്തകരും ആശുപത്രിയിൽ എത്തി. ഉടൻ തന്നെ കുത്തിവെയ്‌പു നൽകി. ഇതിനോടകം പണം ആവശ്യപ്പെട്ടവർ സ്ഥലത്തു നിന്നു മാറിയ തായും അനിത പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...