അടൂർ നഗരസഭ ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അടൂർ നഗരസഭയ്ക്ക് മൂന്നാമത്തെ അധ്യക്ഷൻ വരുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂർ നഗരസഭ ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അടൂർ നഗരസഭയ്ക്ക് മൂന്നാമത്തെ അധ്യക്ഷൻ വരുന്നു. നിലവിലെ നഗരസഭാ അധ്യക്ഷ സിപിഎമ്മിലെ ദിവ്യ റെജി മുഹമ്മദിനെ മാറ്റി പകരം സിപിഎമ്മിലെ തന്നെ കെ.മഹേഷ്കുമാറിനെ അധ്യക്ഷനാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിൽ തീരുമാനമെടുത്തതായാണു സൂചന. ജില്ലാ സെക്രട്ടേറിയറ്റിലെ തീരുമാനം അടൂർ ഏരിയ കമ്മിറ്റി അംഗീകരിച്ചു കഴിഞ്ഞാൽ ദിവ്യയെ കൊണ്ട് രാജിവെയ്പ്പിച്ച ശേഷം മഹേഷിനു സ്ഥാനം നൽകും. നഗരസഭയിൽ എൽഡിഎഫ് ഭരണസമിതി അധികാരമേറ്റപ്പോൾ അധ്യക്ഷ സ്ഥാനം 2 വർഷം സിപിഐയ്ക്കും പിന്നീടുള്ള 3 വർഷം സിപിഎമ്മിനുമെന്നായിരുന്നു ധാരണ. 3 വർഷത്തിൽ ഓരോ വർഷം വീതം സിപിഎമ്മിലെ എസ്.ഷാജഹാൻ, ദിവ്യ റെജി മുഹമ്മദ്, കെ.മഹേഷ്കുമാർ എന്നിവർക്കു നൽകാനായിരുന്നു ധാരണ.

സിപിഐയുടെ അധ്യക്ഷനായ ഡി.സജി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ രാജിവെച്ചിരുന്നു. സിപിഎമ്മിന്റെ ടേൺ വന്നപ്പോൾ ആദ്യം ആരാകണമെന്നുള്ള തർക്കമുണ്ടായി. ആദ്യം ഷാജഹാനെ ആക്കണമെന്നുള്ള അഭിപ്രായം വന്നു. എന്നാൽ ഭൂമി തട്ടിപ്പു കേസിലെ പ്രതിയായതിനാൽ ഷാജഹാനെ ആക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. അങ്ങനെയാണ് ദിവ്യയ്ക്കു നറുക്കു വീണതും 2023ൽ അധ്യക്ഷയായതും.പിന്നീട് ഒരു വർഷം കഴിഞ്ഞ പ്പോൾ ഷാജഹാനെ ആക്കാത്തതിനെ ചൊല്ലി വീണ്ടും തർക്കം രൂക്ഷമായിരുന്നു. അത് നഗരസഭാ കൗൺസിൽ യോഗത്തിൽ വരെ പ്രതിഫലിക്കുകയും ചെയ്തിരുന്നു. തർക്കം നിലനിൽക്കെയാണു കഴിഞ്ഞ മാസം അവസാനം ഷാജഹാനെ ഭൂമി തട്ടിപ്പു കേസിൽ വിജിലൻസ് കോടതി ശിക്ഷിച്ചത്. മാസങ്ങളി ലായി കൗൺസിൽ യോഗത്തിൽ സിപിഎമ്മിലെ ഷാജഹാനും റോണി പാണംതുണ്ടിലും ഭരണ നേതൃത്വത്തിനെതിരെ തിരിഞ്ഞ് കൗൺസിൽ യോഗത്തിൽ ബഹളമുണ്ടാക്കുന്നതു പതിവായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...