റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തില്‍ 12.06 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി ഭേദഗതിക്കും സ്പിൽ ഓവർ പദ്ധതികൾക്കും അംഗീകാരം ലഭിച്ചു. 12.06 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ഭവന നിര്‍മ്മാണ പുനരുദ്ധാരണ പദ്ധതികള്‍, റോഡ് വികസനം, പഞ്ചായത്തിന്റെ ആസ്തികളുടെ സംരക്ഷണം, സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ നേത്ര പരിശോധന പദ്ധതി (മിഴി), കുടിവെള്ള പദ്ധതികള്‍, വട്ടാർക്കയം സ്കൂളില്‍ ഭിന്നശേഷി സൗഹൃദ ടോയ് ലെറ്റ് നിര്‍മ്മാണം, പി.എച്ച്.സി യിലെ ലാബ് ടെക്നീഷൻ നിയമനം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, കരികുളം ഗവ.എല്‍.പി സ്കൂള്‍ മെയിന്റനന്‍സ്, തെരുവുനായ നിയന്ത്രണം, സ്കൂള്‍ കുട്ടികള്‍കുള്ള പ്രഭാത ഭക്ഷണ പദ്ധതി, ബസ്സ് സ്റ്റാന്റ് നവീകരണം എന്നിവയ്ക്ക് ബജറ്റില്‍ പ്രത്യേക പ്രാധാന്യമുണ്ട്.

കംഫർട്ട് സ്റ്റേഷൻ മെയിന്റനൻസ്, അങ്കണവാടി വികസനം, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, ആരോഗ്യം, സ്വയം തൊഴിൽ, യുവജന ക്ഷേമം, മാലിന്യ സംസ്കരണം, വന്യജീവികളുടെ ആക്രമണം തടയല്‍ തുടങ്ങിയവയാണ് പ്രാധാന്യം നല്‍കിയിരിക്കുന്ന മറ്റ് മേഖലകള്‍. കൂടാതെ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, വനിതകൾ, കുട്ടികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ എന്നിവരെ ഉള്‍ക്കൊണ്ട് അതിദാരിദ്ര്യ നിർമാർജ്ജനവും ദാരിദ്ര്യ ലഘൂകരണ പദ്ധതികളും ഉൾപ്പെടുത്തി സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ജനക്ഷേമ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...