കർക്കടക വാവ് – കല്ലേലി അപ്പൂപ്പന്‍ കാവില്‍ വിപുലമായ ചടങ്ങുകള്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആഗസ്റ്റ് 12-ന് കർക്കടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ വിപുലമായ ആചാരങ്ങളോടെ നടക്കും. ഇതിന്റെ ഭാഗമായി 1001 മുറുക്കാൻ സമർപ്പണം, 1001 കരിക്ക് പടേനി, ബലി തർപ്പണം, ആദ്യ ഉരു മണിയൻ പൂജ, പർണ്ണശാല പൂജ, പിതൃപൂജ, ആശാൻ പൂജ, അഷ്ടനാഗ പൂജ, ആയില്യം പൂജ, വാവൂട്ട് എന്നിവയാണ് നടക്കുക. പുലര്‍ച്ചെ ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജലസംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവയോടെ കർക്കടക വാവ് ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അച്ചൻകോവിൽ നദി കടവില്‍ വിശേഷാൽ പൂജയും പിണ്ഡ സമർപ്പണവും നടക്കും. രാവിലെ 8.30 മുതൽ ഉപസ്വരൂപ പൂജ, വാനരഊട്ട്, മീനൂട്ട് എന്നിവയും, 9.00 മണിക്ക് പ്രഭാതവന്ദനം, ദീപനമസ്കാരം എന്നിവയും നടക്കും. 10.00 മണിക്ക് 999 മല കളരിയിൽ 1001 മുറുക്കാൻ സമർപ്പണവും 1001 കരിക്ക് പടേനിയുമാണ് പ്രധാന ചടങ്ങുകൾ.

11.00 മണി മുതൽ ആദ്യ ഉരു മണിയൻ പൂജ, നാഗപൂജ, ആയില്യം പൂജ, കരിക്ക് അഭിഷേകം, മഞ്ഞൾ നീരാട്ട്, പാലഭിഷേകം, പർണ്ണശാല പൂജ, പിതൃ പൂജ, ആശാൻ പൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് 12.00 മണിക്ക് ഊട്ട് പൂജ സമർപ്പിക്കും. വൈകിട്ട് 6.00 മണി മുതൽ വാവൂട്ട് ചടങ്ങുകൾക്ക് തുടക്കമാകും. കളരിവിളക്ക്, സന്ധ്യാവന്ദനം, ദീപനമസ്കാരം, ദീപകാഴ്ച എന്നിവയ്ക്ക് ശേഷം രാത്രി 7.00 മണിക്ക് പ്രകൃതിവിഭവങ്ങൾ ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും തേക്കിലയിൽ സമർപ്പിച്ച്, വറപൊടി, തെണ്ട്, തെരളി, കലശം, കരിക്ക് എന്നിവ ഉൾപ്പെടുത്തി വിശേഷാൽ വാവൂട്ട് പൂജ നടക്കും. തുടർന്ന് പിതൃമോക്ഷപ്രാപ്തിക്കായി വാവൂട്ട് ഗുരുതിയും നടക്കും. കർക്കടക വാവ് ദിനത്തിൽ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളും കാവിൽ ലഭ്യമാകുമെന്ന് ഭരണസമിതി പ്രസിഡന്റ് അഡ്വ.സി. വി.ശാന്തകുമാർ എം.എൽ.എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...