കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കസ്റ്റംസ് നിയമ വിരുദ്ധ പരിശോധനകൾക്ക് വിധേയമാക്കുന്നതായി പരാതി.മണിക്കൂറുകൾ തടഞ്ഞ് വെച്ചശേഷം അനുമതി ഇല്ലാതെ യാത്രക്കാരെ എക്സറേ പരിശോധനക്ക് വിധേയമാക്കുന്നു എന്ന് പരാതിയിൽ പറയുന്നു. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ദിനം പ്രതി പരിശോധനക്ക് എത്തിക്കുന്നത് സ്ത്രീകളടക്കം അൻപതിലധികം യാത്രക്കാരെയാണ്. ഗൾഫിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന സ്ത്രീകളടക്കമുളള യാത്രക്കാരാണ് കസ്റ്റംസിന്‍റെ നിയമവിരുദ്ധ പരിശോധനകൾക്ക് ഇരയാവുന്നത്.
എമിഗ്രേഷൻ നടപടികൾക്ക് ശേഷം പുറത്തിറങ്ങുന്ന യാത്രക്കാരുടെ ശരീരവും ബാഗും സ്കാനിങ് പരിശോധന നടത്തുന്നത് പതിവാണ്. എന്നാൽ ചില യാത്രക്കാരെ പരിശോധനക്കെന്ന പേരിൽ മണിക്കൂറുകളോളം തടഞ്ഞ് വെക്കുകയും വസ്ത്രം അഴിച്ചുളള പരിശോധനയും നടത്തും. അതിന് ശേഷമാണ് മട്ടന്നൂർ നഗരത്തിൽ പ്രവർത്തിക്കുന്ന എച്ച് എൻ സി എന്ന സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്റെ പരിശോധനക്ക് വിധേയമാക്കുന്നത്.
എന്നാൽ ഈ നടപടി നിയമ വിരുദ്ധവും കസ്റ്റംസ് ആക്ടിന് എതിരുമാണ്.ഏതെങ്കിലും യാത്രക്കാരൻ ശരീരത്തിൽ നിയമവിരുദ്ധമായ എന്തെങ്കിലും ഒളിപ്പിച്ച് കടത്തുന്നതായി സംശയമുണ്ടായാൽ ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് നിയമം.മജിസ്ട്രേറ്റ് അനുമതി നൽകിയാൽ മാത്രമെ യാത്രക്കാരനെ എക്സ്റെ പരിശോധനക്ക് വിധേയമാക്കാൻ പാടുളളൂ.അതല്ലങ്കിൽ എക്സറെ പരിശോധനക്ക് തയ്യാറാണന്ന് ഇയാൽ രേഖാമൂലം എഴുതി നൽകണം.തുടർന്ന് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ മഹസർ എഴുതി തയ്യാറാക്കി വേണം പരിശോധന നടത്താൻ.എന്നാൽ ഇത്തരം നടപടികളൊന്നും കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പാലിക്കുന്നില്ലെന്നാണ് പരാതി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































