മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡില്‍ സംരക്ഷണഭിത്തി നിർമിക്കുന്നില്ലെന്നു പരാതി

For full experience, Download our mobile application:
Get it on Google Play

കക്കുടുമൺ : കോടികൾ ചെലവഴിച്ചു റോഡ് വികസിപ്പിക്കുമ്പോഴും അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നില്ലെന്നു പരാതി. മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡ് നവീകരണത്തെപ്പറ്റിയാണു പരാതി. ശബരിമല അനുബന്ധ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുന്നത്. 13 കോടിയോളം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വനം ഒഴികെയുള്ള ഭാഗങ്ങളിൽ 5.50 മീറ്റർ വീതിയിൽ പാതയിൽ ടാറിങ് നടത്തുകയാണു പദ്ധതി. ഏതാനും പുതിയ കലുങ്കുകൾ നിർമിച്ചു.

എന്നാൽ കക്കുടുമൺ വനം ഭാഗത്ത് ചപ്പാത്തുകൾക്കു പകരം കലുങ്കുകൾ പണിതിട്ടില്ല. റോഡിന്റെ നിലവിലുള്ള വീതിയിൽ ഇവിടെ കലുങ്കുകൾ നിർ‌മിക്കാനാകും. പുതിയ കലുങ്കുകൾ നിർമിച്ചിട്ടുള്ള ഭാഗങ്ങളിൽ ഓടയും പണിതിട്ടില്ല. റോഡിന്റെ മിക്ക ഭാഗങ്ങളിലും വശം ഇടിഞ്ഞു കിടക്കുകയാണ്. മന്ദമരുതി–നീരാട്ടുകാവ് വരെയുള്ള ഭാഗങ്ങളിലാണിത്. റബർ തോട്ടങ്ങളോടു ചേർന്നാണ് വശം ഇടിഞ്ഞു കിടക്കുന്നത്. ഇവിടെങ്ങളിൽ സംരക്ഷണഭിത്തി നിർ‌മിക്കാത്തത് വാഹന തിരക്കു കൂടുമ്പോൾ അപകടങ്ങൾക്കിടയാക്കും. പോരായ്മകൾ പൂർണമായി പരിഹരിച്ച് നിർമാണം പൂർ‌ത്തിയാക്കിയില്ലെങ്കിൽ കോടികൾ ചെലവഴിക്കുന്നതിന്റെ ഫലം യാത്രക്കാർ‌ക്കും സമീപവാസികൾക്കും ലഭിക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...