വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തിയതായി പരാതി. മലപ്പുറം മൊറയൂർ വി.എച്ച്.എം ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഉൾപെടുത്തിയാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് അരിച്ചാക്കുകൾ കടത്തിയത് സ്വകാര്യ വാഹനത്തിലാണ്. അരിക്കടത്തിന് പിന്നിൽ സ്‌കൂളിലെ അധ്യാപകൻ തന്നെയെന്നാണ് ആരോപണം. സംഭവത്തെപ്പറ്റി പഞ്ചായത്തംഗം തന്നെയാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയത്. എന്നാൽ ഈ ആരോപണം നിഷേധിച്ച് സ്‌കൂൾ അധികൃതർ രം​ഗത്തെത്തി. ആരോപണം വാസ്തവ വിരുദ്ധമാണെന്നും രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്. എല്ലാ കണക്കുകളും കൃത്യമെന്നും ആർക്കും പരിശോധിക്കാമെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ ദൗത്യം ; ആദ്യ സ്‌പേസ്‌വാക്കിന് അനിൽ മേനോൻ

0
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിന്...

ഉത്തർപ്രദേശിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14 വയസ്സുകാരിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ്...

ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം ; ആശങ്കകൾ തള്ളി കേന്ദ്രം

0
ഡൽഹി : ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണം സംബന്ധിച്ച ആശങ്കകൾ തള്ളി...