തീർഥാടനത്തിന് പോയ ഏഴ് മലയാളികളെ ഇസ്രായേലിൽ കാണാതായതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തീർഥാടനത്തിന് പോയ ഏഴ് മലയാളികളെ ഇസ്രായേലിൽ കാണാതായതായി പരാതി. യാത്രയൊരുക്കിയ മലപ്പുറത്തെ ട്രാവൽ ഏജൻസി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നൽകി. ജൂലൈ 25ന് പുറപ്പെട്ട യാത്രാസംഘത്തിലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ കാണാതായെന്ന് പരാതിയിൽ പറയുന്നു. മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ടൂർസ് ആന്റ് ട്രാ വൽ സർവീസസ് എന്ന സ്ഥാപനമാണ് ജോർഡൻ, ഇസ്രായേൽ, ഈജിപ്ത് യാത്ര സംഘടിപ്പിച്ചത്. ജറുസലേമിൽ ബൈത്തുൽ മുഖദ്ദിസ് സന്ദർശനത്തിനിടെയാണ് ഏഴ് പേരെ കാണാതായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് കാണാതായവർ.

ഇവർ ബോധപൂർവം മുങ്ങിയതാണെന്നും കണ്ടെത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഇവരുടെ പേര് വിവരങ്ങളും വിശദാംശങ്ങളും പരാതിയോടൊപ്പം ട്രാവൽസ് അധികൃതർ കൈമാറി. ഏഴ് പേരെ കാണാതായതോടെ യാത്രാസംഘത്തിലെ മറ്റുള്ളവരെ ഇസ്രായേലിലെ ടൂർ ഏജന്റ് തടഞ്ഞ് വെച്ചിരിക്കയാണ്. കാണാതായവരെ കണ്ടെത്തിയില്ലെങ്കിൽ പിഴയായി ഓരോ അംഗത്തിനും 15000 ഡോളർ വീതം ടൂർ ഏജൻസിക്ക് കെട്ടിവെക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രായേലിൽ തടഞ്ഞുവെക്കപ്പെട്ടവരിൽ 12 സ്ത്രീകളുമുണ്ട്. ഇവരെ ടൂർ ഏജൻസി മാനസികമായി പീഡിപ്പിക്കുന്നതായി ട്രാവൽസ് ഉടമകൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...