തിരുവല്ല : രാജ്യവ്യാപകമായി ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനിടെ ഭാഷാപഠന കേന്ദ്രത്തിന്റെ ചുമതലക്കാരനായ കത്തോലിക്ക വൈദികനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പരാതി. തിരുവല്ല കച്ചേരിപ്പടി സെന്റ് ജോണ്‍സ് കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ഭാഷ പഠനകേന്ദ്രമായ കാര്‍ഡിയാട്ടിന്റെ ചുമതലക്കാരന്‍ ഫാ. ജേക്കബിനെയാണ് ഇന്ന് രാവിലെ 11 മണിയോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. തിരുവല്ല മേരിഗിരി അരമനയുടെ കീഴിലുള്ളതാണ് ഭാഷാപഠന കേന്ദ്രം. ഇവിടെ മുടക്കമില്ലാതെ ക്ലാസ് നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് സമരക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. ക്ലാസ് വിടണമെന്ന് ചുമതലയുള്ള ഫാ. ജേക്കബിനോട് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഇന്റര്‍വെല്‍ ആകുമെന്നും അപ്പോള്‍ കുട്ടികളെ വിട്ടേക്കാമെന്നും അച്ചന്‍ അറിയിച്ചു. എന്നാല്‍ പ്രകോപിതരായ എസ്എഫ്‌ഐക്കാര്‍ ഇദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























