പട്ടാമ്പി : യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കൈയ്യാങ്കളി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു ബഹളം. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഭരണസമിതി യോഗത്തിലാണ് ബഹളവുംകൈയ്യാങ്കളിയും ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന കർഷകസഭയിൽ പ്രോട്ടോകോൾ ലംഘിക്കുകയും ഇടതുപക്ഷത്തെ പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിച്ചു എന്നുമാണ് ആരോപണം. അജണ്ടക്ക് ശേഷം ചർച്ച നടത്താമെന്ന ഭരണസമിതിയുടെ ആവശ്യം കേൾക്കാതെ പ്രതിപക്ഷത്തെ പ്രസിഡന്റുമാർ യോഗത്തിൽ നിന്നിറങ്ങിപ്പോയി. കാലങ്ങളായി ഇടതുപക്ഷത്തെ ജനപ്രതിനിധികളോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അവഗണന കാണിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























