കോഴഞ്ചേരി പാലം നിര്‍മ്മാണം ; അഞ്ചല്‍ പെട്ടി നീക്കുമോ എന്ന ആശങ്കയില്‍ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പാലം നിര്‍മ്മാണത്തിന് വീണ്ടും ജീവന്‍ വെയ്ക്കുമെന്നായതോടെ ഒരു ചരിത്ര സ്മാരകത്തിന്റെ അവസ്ഥയില്‍ ആശങ്കയോടെ ജനങ്ങള്‍. രാജഭരണ കാലത്ത് സ്ഥാപിച്ച അഞ്ചല്‍ പെട്ടി പാലം നിര്‍മാണത്തിന്റെ ഭാഗമായി നീക്കുമോ എന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. തിരുവിതാംകൂര്‍ രാജമുദ്ര ആയ ശംഖ് ആലേഖനം ചെയ്തിരിക്കുന്ന പഴയകാല അഞ്ചല്‍പെട്ടി സ്ഥാപിച്ചിരിക്കുന്ന സ്ഥലം പാലത്തിനായി ഏറ്റെടുത്തു എന്നാണ് അറിയിപ്പ് വന്നിട്ടുള്ളത്. ഇതോടെ അഞ്ചല്‍ പെട്ടി പൊളിച്ചു നീക്കേണ്ടി വരും. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി പാലം വരുമ്പോള്‍ ഒരു ചരിത്ര സ്മാരകം ഇല്ലാതെ ആകരുതെന്നാണ് പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കല്‍ പറയുന്നത്. അര്‍ഹമായ പ്രാധാന്യത്തോടെ അഞ്ചല്‍ പെട്ടി മാറ്റി സ്ഥാപിക്കണം.

ഇക്കാര്യത്തില്‍ ജനപ്രതിനിധികളും പാലം നിര്‍മാതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇവര്‍ പറയുന്നു. നിലവിലെ ചന്തക്കടവ് റോഡില്‍ നിന്നും പോസ്റ്റ് ഓഫീസിനുള്ളിലേക്ക് 12 അടിയോളം സ്ഥലമാണ് അപ്രോച്ച് റോഡിനായി ഉപയോഗിക്കുക. ഇതിനുള്ളിലാണ് ചരിത്ര പ്രാധാന്യമുള്ള പെട്ടി സ്ഥാപിച്ചിരുന്നത്. മനോഹരമായ പൂന്തോട്ടം ഒരുക്കിയും മറ്റും ഇവിടം നേരത്തെ സംരക്ഷിച്ചിരുന്നു. റോഡ് വികസനം പ്രഖ്യാപിച്ചതോടെ പൂന്തോട്ട സംരക്ഷണം ഇല്ലാതെ ആയി. എങ്കിലും ഇപ്പോഴും കത്തുകള്‍ പോസ്റ്റ് ചെയ്യാന്‍ ഈ ചരിത്ര സ്മാരകമാണ് എല്ലാവരും ഉപയോഗിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...