ഗുരുതര അണുബാധയുള്ള പെൺകുട്ടിക്ക് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ലഭ്യമാക്കിയില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഗുരുതര അണുബാധയുള്ള പെൺകുട്ടിക്ക് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ലഭ്യമാക്കിയില്ലെന്ന് ആരോപണം. കുടയത്തൂരിൽ സ്വദേശിയായ പത്തൊൻപതുകാരിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. ഒക്ടോബ‍ർ 30-നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര അണുബാധയായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. എന്നാൽ ഇതിനായി ആംബുലൻസ് ലഭ്യമാക്കിയില്ലെന്നാണ് ആരോപണം. നിർധനരായ കുടുംബം ഒടുവിൽ സ്വകാര്യ വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു. ചികിത്സിച്ച ഡോക്ടർ മോശമായി പെരുമാറിയെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ ആംബുലൻസ് സേവനം നിഷേധിച്ചിട്ടില്ലെന്നും പെൺകുട്ടിക്ക് 18 വയസിൽ കൂടുതലായതിനാൽ ഒരു അപേക്ഷ നൽകാൻ നിർദേശിക്കുകയാണ് ചെയ്‌തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ സ്വകാര്യ വാഹനത്തിൽ പൊയ്‌ക്കോളാമെന്ന് അറിയിച്ച് പെൺകുട്ടിയും ബന്ധുക്കളും കോട്ടയത്തേക്ക് പോകുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...