തൃശ്ശൂർ പഴയന്നൂർ ഭഗവതീക്ഷേത്രത്തിലെ സ്വർണ്ണക്കിരീടം കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പഴയന്നൂർ ഭഗവതീക്ഷേത്രത്തിൽ സ്വർണ്ണക്കിരീടം കാണാനില്ലെന്ന് പരാതി. അമൂല്യ രത്നങ്ങൾ പതിച്ച കിരീടമാണ് കാണാതായത്. ഇതിന് ലക്ഷക്കണക്കിന് വിലവരുമെന്നാണ് നിഗമനം. പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് കിരീടം നഷ്ടമായെന്ന് കണ്ടെത്തിയത്. തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. കോഴി ക്ഷേത്രം എന്നറിയപ്പെടുന്ന പഴയന്നൂർ ഭഗവതീക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണക്കിരീടമാണ് കാണാതായത്. ഏകദേശം 15 ഗ്രാം തൂക്കം വരുന്നതും കല്ലുകൾ പതിച്ചതുമായ ഈ കിരീടം, ക്ഷേത്രത്തിൽ പുതുതായി ചുമതലയേറ്റ ദേവസ്വം ഓഫീസർ സച്ചിൻ, പണ്ടം പാത്ര രജിസ്റ്റർ പരിശോധിക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

അമൂല്യ രത്നങ്ങൾ പതിച്ച കിരീടത്തിന് ലക്ഷക്കണക്കിന് രൂപ വിലവരുമെന്നാണ് എന്നാണ് നിഗമനം. പുതിയ ദേവസ്വം ഓഫീസർമാർ ചുമതലയേൽക്കുമ്പോൾ, ക്ഷേത്രത്തിലെ സ്ഥാവര ജംഗമ വസ്തുക്കളും രേഖകളും പരിശോധിക്കുന്നത് പതിവാണ്. ഈ നടപടിക്രമത്തിന്റെ ഭാഗമായി ദേവസ്വം ഗോൾഡ് അപ്രൈസർ കണക്കുകൾ തിട്ടപ്പെടുത്തിയപ്പോഴാണ് രജിസ്റ്ററിലുള്ള സ്വർണ്ണക്കിരീടം കാണുന്നില്ലെന്ന് വ്യക്തമായത്. സംഭവത്തെ തുടർന്ന്, ദേവസ്വം ഓഫീസർ സച്ചിൻ നൽകിയ പരാതിയിൽ ദേവസ്വം വിജിലൻസ് ക്ഷേത്രത്തിൽ നേരിട്ടെത്തി അന്വേഷണം ആരംഭിച്ചു. നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫീസർ അവധിയിൽ പ്രവേശിച്ചതിനെത്തുടർന്നാണ് സച്ചിനെ പുതിയ ഓഫീസറായി ദേവസ്വം നിയമിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....