ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ത്രിപുര : ത്രിപുരയിൽ ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പീഡന പരാതിയിൽ മൊഴി രേഖപ്പെടുത്താനെത്തിയ പെൺകുട്ടിയെ മജിസ്‌ട്രേറ്റ് ചേംബറിൽ വച്ച് മോശമായി സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണം. അതിജീവിതയുടെ പരാതിയിൽ മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി 16 നാണ് സംഭവം. ബലാത്സംഗക്കേസിൽ മൊഴി രേഖപ്പെടുത്താൻ കമാൽപൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻ്റെ ചേംബറിൽ എത്തിയതായിരുന്നു പെൺകുട്ടി.

മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി പെൺകുട്ടിയുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പുറത്ത് വന്ന യുവതി സംഭവം ഭർത്താവിനെയും അഭിഭാഷകനെയും അറിയിക്കുകയായിരുന്നു. അഭിഭാഷകൻ്റെ ഉപദേശപ്രകാരം യുവതി കമാൽപൂരിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിക്ക് പരാതി നൽകി. യുവതിയുടെ ഭർത്താവും കമാൽപൂർ ബാർ അസോസിയേഷനിൽ പ്രത്യേക പരാതി നൽകിയിട്ടുണ്ട്. അതിജീവിതയുടെ പരാതിയിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....