കോഴിക്കോട്: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ പൂട്ട് തകരാറിലാക്കി. ഓഫീസില്‍ പ്രവേശിക്കാന്‍ കഴിയാതെ ജീവനക്കാര്‍ ഏറെ നേരം പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു. ഇന്ന് രാവിലെ ജീവനക്കാര്‍ ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് ഗേറ്റിന്‍റെ പൂട്ട് തകരാറിലാക്കിയ നിലയില്‍ കണ്ടെത്തിയത്. മണലും പശയും ഉപയോഗിച്ചാണ് പൂട്ട് തകരാറിലാക്കിയത്. ഓഫീസിന്‍റെ പൂട്ടും സമാനരീതിയില്‍ തകരാറിലാക്കിയിരുന്നു. പോലീസ് എത്തി പൂട്ട് പൊളിച്ച് ജീവനക്കാരെ അകത്ത് കയറ്റുകയായിരുന്നു. രണ്ടുമണിക്കൂറിലേറെ പരിശ്രമിച്ചതിന് ശേഷമാണ് ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ക്കും അകത്തേക്ക് കടക്കാനായത്. സംഭവത്തില്‍ പോലീസ് സിസിടിവി അടക്കം പരിശോധിച്ചു വരികയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























