സൗദിയില്‍ മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

റിയാദ്: പ്രവാസി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്നാണ് പരാതി. റിയാദിലെ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് വടകര പുതുപ്പണം സ്വദേശി ആഷിയാനയില്‍ മുഹമ്മദ് റോഷന്‍ മലയിലിനെയാണ് (25) കാണാനില്ലെന്ന് കാണിച്ച് നാട്ടില്‍നിന്ന് കുടുംബം ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയത്.

യുവാവ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സുലൈയിലുള്ള ഒരു മലയാളി റസ്റ്റോറന്റിലാണ് ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 20 മുതലാണ് കാണാതായത്. ഫെബ്രുവരി 17-നാണ് അവസാനമായി നാട്ടിലേക്ക് വിളിച്ചത്. കാണാതായതിന് ശേഷം മൊബൈല്‍ സിം പ്രവര്‍ത്തന രഹിതമാണ്. സമൂഹ മാധ്യമ അകൗണ്ടുകളും ഓപ്പണ്‍ ചെയ്തിട്ടില്ല. യുവാവിനെ കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍ കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് മാതൃ സഹോദരി അഫ്‌സീന നബീല്‍ റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതി അയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...