ബീഡി വാങ്ങാൻ കടയിൽ പോയ വയോധികനെ അഞ്ച് ദിവസമായിട്ടും കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ബീഡി വാങ്ങാൻ കടയിൽ പോയ വയോധികനെ അഞ്ച് ദിവസമായിട്ടും കാണാനില്ലെന്ന് പരാതി. കിണാശ്ശേരി സ്വദേശിയായ വേലായുധനെ (70) ആണ് കാണാനില്ലെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് കയ്യില്‍ ഇരുപത് രൂപ മാത്രം വെച്ച് വീട്ടില്‍ നിന്ന് അടുത്തുള്ള കടയിലേക്ക് പോയതാണ്. പോകുമ്പോള്‍ മൊബൈല്‍ ഫോണോ, വാച്ചോ എടുത്തിരുന്നില്ല. സാധാരണനിലയ്ക്ക് തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെ ഭാര്യ ലീലയും മകള്‍ ലൈജുവും പരിഭ്രാന്തരാവുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. കടയില്‍ പോകുന്നതിന് മുമ്പ് ബീഡി വാങ്ങാൻ കാശ് ചോദിച്ചപ്പോള്‍ ലീലയുമായി ചെറിയ തര്‍ക്കമുണ്ടായി. എന്നാല്‍ ഇതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് ലീലയുടെ സംസാരം സൂചിപ്പിക്കുന്നത്.

വീടിന്‍റെ പടിക്കലെത്തിയപ്പോള്‍ ഏറെ നേരം തിരിഞ്ഞുനോക്കി നിന്നു, അപ്പോള്‍ എന്തുപറ്റിയെന്ന് താൻ ചോദിച്ചതായും ലീല പറയുന്നു. ദീര്‍ഘദൂരം നടക്കുന്നൊരു ശീലം വേലായുധനുണ്ടെന്നും കുടുംബം പറയുന്നു. അങ്ങനെ എവിടേക്കെങ്കിലും പോയതാണോ എന്നും സംശയമുണ്ട്. എന്നാലിത് അത്ര പതിവില്ലാത്തതിനാല്‍ തന്നെ ആശങ്കയിലാണിവര്‍. കൊച്ചിയിൽ ബോട്ട് മെക്കാനിക്കായിരുന്നു വേലായുധൻ. 34 വർഷമായി ലീലയും വേലായുധനും വിവാഹിതരായിട്ട്. ഒരു ദിവസം പോലും ഇവര്‍ പിരിഞ്ഞിരുന്നിട്ടില്ല. മക്കളും മറ്റ് കുടുംബാംഗങ്ങളുമെല്ലാം വേലായുധനായുള്ള അന്വേഷണത്തിലാണ്. പാലക്കാട് സൗത്ത് പോലീസും കേസെടുത്ത് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ യുഡിഎഫ് കൗൺസിലർ കൂറുമാറിയ സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫ് കൗൺസിലർ കൂറുമാറിയ സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ്...

ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു ; അപകടം വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ

0
ശ്രീനഗർ: വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. ശ്രീനഗർ...

സൗദിയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
റിയാദ്: പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ ജീവനൊടുക്കിയ തമിഴ്‌നാട്...

പൂവച്ചലിൽ യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ

0
തിരുവനന്തപുരം: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജന(25)യെയാണ്...