ട്രാന്‍സ്ഫര്‍ ഉത്തരവ് വന്നിട്ടും പോകുന്നില്ല ; തിരൂർ ജോയിന്‍റ് ആർടി ഓഫീസിൽ തുടർന്ന ഉദ്യോഗസ്ഥരെ മാറ്റി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം തിരൂർ ജോയിന്‍റ് ആർടി ഓഫീസിൽ ട്രാൻസ്ഫർ ഉത്തരവ് വന്നിട്ടും ഒരു മാസത്തിലേറെയായി തിരൂരിൽ തന്നെ തുടർന്ന ഉദ്യോഗസ്ഥരെ ട്രാൻസ്ഫറായി സ്ഥലങ്ങളിലേക്ക് മാറ്റി. ഉദ്യോഗസ്ഥർ തിരൂരിൽ തന്നെ തുടരുന്നതിനെ കുറിച്ച്  വാർത്തയെ തുടർന്നാണ് നടപടി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം ലഭിച്ചത്. ടാക്സ് വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു 6/02/2024 ന് തിരൂർ ജോയിന്‍റ് ആർടി ഓഫീസിലെ 6 ഓളം ഉദ്യോഗസ്ഥരെ ഒരുമിച്ച് ജില്ലയ്ക്ക് പുറത്ത് വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് ഇടപെട്ട് ട്രാൻസ്ഫർ ഉത്തരവിറക്കിയിട്ടും . ഒരു മാസത്തിലേറെയായി അഞ്ചോളം ഉദ്യോഗസ്ഥർ തിരൂർ ജോയിൻ ആർ ടി ഓഫീസിൽ തന്നെ തുടരുകയായിരുന്നു.

പകരക്കാരെ നിയമിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു ഉദ്യോഗസ്ഥർ തിരൂരിൽ തന്നെ തുടർന്നിരുന്നത്. മന്ത്രിയുടെ സ്ഥലംമാറ്റം നടപ്പായില്ലെന്ന് വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തതോടെയാണ്. വിഷയത്തിൽ ഉടനടി നടപടി ഉണ്ടായത്. വാർത്ത വന്നതിന് പിന്നാലെ മുഴുവൻ ഉദ്യോഗസ്ഥരോടും ട്രാൻസ്ഫറായ സ്ഥലങ്ങളിലേക്ക് മാറാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഞ്ജയ് കുമാറിന് നീതി വേണം ; ജന്തർ മന്തർ ആക്രമണത്തിലെ കുറ്റവാളികൾക്കെതിരെ നടപടി വേണം...

0
ന്യൂഡൽഹി : ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ കോക്രോച്ച് ജനതാ പാർട്ടി...

നേപ്പാളിലെ പ്രളയം : തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം ; രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

0
കാഠ്മണ്ഡു : നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത...

തെരഞ്ഞെടുപ്പ് പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട് ; വീഴ്ച എല്ലാവരും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് എ...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് സിപിഎം പൊളിറ്റ്...

ഇഒഎസ്-05 ചാര ഉപഗ്രഹമല്ല, പൗരന്മാരുടെ സുരക്ഷയ്ക്കും വികസനത്തിനും പ്രാധാന്യം ; വി നാരായണൻ

0
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05)...