ദമ്പതികൾ അടക്കമുള്ള സംഘത്തെ പോലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദമ്പതികൾ അടക്കമുള്ള സംഘത്തെ പോലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പോലീസ് സംഘം പാഞ്ഞെത്തി മർദിച്ചെന്നാണ് പരാതി. തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി 11മണിക്കുശേഷമാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പോലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തിൽ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...