യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ സിപിഎം പ്രവർത്തകർ കീറി നശിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പീരുമേട് : കുട്ടിക്കാനത്ത് യുഡിഎഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഇലക്ഷൻ പ്രചാരണ പോസ്റ്റർ സിപിഎം പ്രവർത്തകർ കീറി നശിപ്പിച്ചതായി പരാതി. ആർസി പള്ളിയുടെ ഓപ്പോസിറ്റ് സ്വകാര്യ വ്യക്തിയുടെ മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകളാണ് സിപിഎമ്മിന്റെ പ്രവർത്തകർ കീറി നശിപ്പിച്ചിരിക്കുന്നത്. ശേഷം കീറിയ പോസ്റ്ററിന് മേൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഒട്ടിച്ചു. മാത്രവുമല്ല കുട്ടിക്കാനം പ്രദേശത്ത് മറ്റു സ്ഥലങ്ങളിലുമായി ഒട്ടിച്ചിരുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്റർ വ്യാപകമായി ഇതുപോലെ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.

എൽഡിഎഫ് തോൽവി കണ്ടുള്ള ഭയപ്പാടലാണ് ഇതുപോലെയുള്ള നീർജവമായുള്ള പ്രവർത്തനം നടത്തുന്നതെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇത് ചെയ്തവരെ കുട്ടിക്കാനം ടൗൺ കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. പോലീസ് വേണ്ട നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....