മഹാകുംഭമേളയ്ക്ക് പോയ ചെങ്ങന്നൂര്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മഹാകുംഭമേളയില്‍ പങ്കെടുത്തു മടങ്ങിയ ചെങ്ങന്നൂര്‍ സ്വദേശി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ നാട്ടില്‍ എത്തിയില്ലെന്നു പരാതി. മുളക്കുഴ പഞ്ചായത്ത് കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ വി.എസ്. ജോജു (42) കാണാതായത്. കുടുംബം പോലീസില്‍ പരാതി നല്‍കി. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ അയല്‍ക്കാനായ കുടുംബസുഹൃത്തിനൊപ്പം കഴിഞ്ഞ ഒന്‍പതിനാണ് ചെങ്ങന്നൂരില്‍ നിന്നു ട്രെയിന്‍ മാര്‍ഗം ജോജു പോയത്. അന്നു രാത്രിയും പിറ്റേന്നും ജോജുവിന്റെ മക്കളും സഹോദരിയും പല തവണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. 12 ന് ജോജു ഒപ്പം പോയ ആളുടെ ഫോണില്‍ നിന്ന് വീട്ടിലേക്കു വിളിച്ചു. തന്റെ ഫോണ്‍ തറയില്‍ വീണു പൊട്ടിയെന്നും ഒപ്പമുള്ള അയല്‍ക്കാരന്റെ ഫോണിലാണ് വിളിക്കുന്നതെന്നും പറഞ്ഞു. തങ്ങള്‍ കുംഭമേളയിലെത്തി നദിയില്‍ സ്‌നാനം ചെയ്ത് ചടങ്ങുകള്‍ നിര്‍വഹിച്ചെന്നും 14 നു മടങ്ങിയെത്തുമെന്നും അറിയിച്ചു. 14 ന് അയല്‍വാസി മടങ്ങിയെത്തിയെങ്കിലും ജോജു ഒപ്പമില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

ജോജുവും താനും ഒരുമിച്ച് കുംഭമേളയില്‍ പങ്കെടുത്ത ശേഷം കുറച്ചകലെയുള്ള ഇറ്റാര്‍സിയിലെ താമസസ്ഥലത്തു തിരിച്ചെത്തിയിരുന്നതായി അയല്‍വാസി പറഞ്ഞു. എന്നാല്‍ അതിനിടെ തന്റെ ചില ബന്ധുക്കള്‍ നാട്ടില്‍ നിന്നു കുംഭമേളയ്ക്ക് എത്തിയിരുന്നതായും അവരെ കൂട്ടി താന്‍ പ്രയാഗ് രാജില്‍ പോയി തിരിച്ചു വരുമ്പോള്‍ ജോജുവിനെ താമസസ്ഥലത്തു കണ്ടില്ലെന്നുമാണ് അയല്‍വാസി കുടുംബാംഗങ്ങളെ അറിയിച്ചത്. കുംഭമേളയുടെ ഭാഗമായി നദിയില്‍ ഇരുവരും മുങ്ങിക്കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസിയുടെ ഫോണില്‍ നിന്നു സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. പോലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ പോലീസ് എഫ്‌ഐആര്‍ ഇട്ടതല്ലാതെ ഒരു അന്വേഷണവും നടത്തുന്നില്ലെന്ന് ജോജുവിന്റെ സഹോദരിയും കെ-റെയില്‍ വിരുദ്ധ സമര സമിതി നേതാവുമായ സിന്ധു ജയിംസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും ഉന്നത പോലിസ് ഉദ്യാഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...