Wednesday, January 8, 2025 10:27 am

വയനാട് കുടുംബത്തെ വീടുകയറി ആക്രമിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

വയനാട്: മുണ്ടേരിയിൽ കുടുംബത്തെ വീടുകയറി ആക്രമിച്ചെന്ന് പരാതി. അക്രമത്തിൽ പരിക്കേറ്റ മുണ്ടേരി സ്വദേശി വട്ടക്കര കമാൽ, ഭാര്യ, മക്കൾ എന്നിവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് വിശദീകരണം. രാത്രി പത്ത് മണിയോടെ വീട്ടിലെത്തിയ ആറംഗ സംഘം അക്രമമഴിച്ചുവിടുകയായിരുന്നുവെന്നാണ് കുടുംബം പോലീസിന് നൽകിയ മൊഴി. കുടുംബത്തിലെ ഒരാളുടെ വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നുവെന്നും ഇതായിരിക്കാം ആക്രമണത്തിനു പിന്നിലെന്നും എന്നാൽ കാരണമൊന്നും പറയാതെയായിരുന്നു മർദനമെന്നും കുടുംബം പറയുന്നു.

ഇടുക്കി സ്വദേശിയായ ചുണ്ടക്കുഴി റഷീദ്, കോഴിക്കോട് സ്വദേശികളായ അഡ്വ. താജുദ്ദീൻ കൊല്ലാണ്ടി, അഡ്വ. ലിസാനുദ്ദീൻ കൊല്ലാണ്ടി, വയനാട് സ്വദേശികളായ സി.പി റഫീഖ്, സി.പി ഷൈജൽ, സി.പി ഷമീർ എന്നിവരാണ് ആക്രമണം നടത്തിയതെന്നും മൂന്ന് ജില്ലകളിൽ നിന്നുള്ളവർ രാത്രി സംഘടിച്ചെത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബം പറയുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു. അതേസമയം പ്രതികളെ കാണിച്ചു കൊടുത്തിട്ടും കൽപ്പറ്റ പോലീസ് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നുവെന്നും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചില്ലെന്നും കുടുംബം പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
കൊച്ചി : കാലടി കൈപ്പട്ടർ ഇഞ്ചക്ക കവലയിലുണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം : ഹൈക്കോടതി

0
കൊച്ചി : നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍...

സുഗതകുമാരിയുടെ നവതി : ആറൻമുളയിൽ പൈതൃകനടത്തം 11ന്

0
പത്തനംതിട്ട : സുഗതകുമാരി നവതി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന...

കൂടൽ ജംഗ്ഷന് സമീപമുള്ള ചന്തയിൽ മാലിന്യം തള്ളുന്നതായി പരാതി

0
കോന്നി : കൂടൽ ജംഗ്ഷന് സമീപമുള്ള ചന്തയിൽ മാലിന്യം തള്ളുന്നതായി...