കൊല്ലം: കൊല്ലം കരിക്കോട് മഫ്തിയിലെത്തിയ പോോലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി. കരിക്കോട് സ്വദേശി സിനുലാലിനാണ് മർദനമേറ്റത്. പ്രതിയെ പിടികൂടാനായി മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ രേഖ നാട്ടുകാർ ചോദിച്ചതിൽ പ്രകോപിതരായി പോലീസുകാർ മർദിച്ചുവെന്നാണ് സിനുലാലിന്റെ പരാതി. എന്നാൽ കൊലപാതക ശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ എസ്ഐയെ സിനുലാല്‍ മദ്യലഹരിയിൽ മർദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം. എസ് ഐയെ തടഞ്ഞുവെച്ച് മർദ്ദിച്ചുവെന്നും പോലീസ് പറയുന്നു. കൊലപാതക ശ്രമകേസിലെ പ്രതി വീട്ടിൽ ഒളിവിലുണ്ടെന്ന സംശയത്തിൽ കുണ്ടറ പോലീസ് പരിശോധന നടത്ത്തോേടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന സിനുലാൽ എസ്ഐയെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പേലീസിനെ ആക്രമിച്ചതിനും സിനുലാലിനെതിരെ കേസെടുത്തെന്നും പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























