അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് സ്റ്റിച്ച് ഇടുന്നതിനിടെ സർജിക്കൽ നൂല് തീർന്ന് പോയതായി പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് താലൂക്ക് ആശുപത്രിയിൽ സ്റ്റിച്ച് ഇടുന്നതിനിടെ സർജിക്കൽ നൂല് തീർന്ന് പോയെന്ന് പരാതി. ആലത്തൂർ താലൂക്ക് ആശുപത്രിക്ക് എതിരെയാണ് ഗുരുതര ആരോപണം. കൂടെ പരിക്കേറ്റ മറ്റൊരാൾ പുറമേ നിന്നും മരുന്നും നൂലും വാങ്ങി നൽകിയാണ് സ്റ്റിച്ചിംഗ് പൂർത്തിയാക്കിയത്. മരുന്ന് ഉൾപ്പടെ വാങ്ങുന്നതിന് ആലത്തൂർ ആശുപത്രിക്ക് സർക്കാറിൽ നിന്നും മതിയായ തുക ലഭിച്ചില്ലെന്നാണ് വിവരം. കഴിഞ്ഞ മാസം 30നാണ് സംഭവം. ഉച്ചയ്ക്ക് 3 മണിക്ക് ആലത്തൂർ നഗരത്തിൽ വെച്ചാണ് മിഷാൽ, മുഹമ്മദ് റസൽ എന്നീ യുവാക്കൾക്ക് അപകടം സംഭവിക്കുന്നത്.

ഉടൻ ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റസലിന് സ്റ്റിച് ഇടുമ്പോഴാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചത്. ആഴത്തിലുള്ള മുറിവിന് പാതി സ്റ്റിച്ച് ഇട്ട ശേഷം, സർജിക്കൽ നൂൽ തീർന്ന് പോയെന്നും പുറമേ നിന്നും വാങ്ങണമെന്നും അറിയിച്ചു. കൂടെയുണ്ടായിരുന്ന കാലിന് പരിക്കേറ്റ മിഷാലാണ് തരിപ്പിക്കുന്നതിനുള്ള മരുന്നും സർജിക്കൽ നൂലും ആശുപത്രിക്ക് പുറത്ത് നിന്നും വാങ്ങി നൽകിയത്. തുടക്കത്തിൽ തരിപ്പിക്കാതെയാണ് ഇവർ സ്റ്റിച്ച് ഇട്ടതെന്നും യുവാക്കൾ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...