ഫേസ് ബുക്ക് പോസ്റ്റ് വഴി വര്‍ഗ്ഗീയ കലാപവും രാഷ്ട്രീയ സംഘട്ടനവും ഉണ്ടാക്കുവാന്‍ ശ്രമം ; ബി.ജെ.പി നേതാവ് പരാതിനല്‍കി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സോഷ്യല്‍ മീഡിയായില്‍കൂടി മന്ത്രി സജി ചെറിയാനെയും ബി.ജെ.പി നേതാവ് ബി.കൃഷ്ണകുമാറിനേയും അവഹേളിക്കുന്നതിനെതിരെ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഡോ.ആര്‍.ജോസിന് പരാതിനല്‍കി. കഴിഞ്ഞദിവസം ചെങ്ങന്നൂര്‍ കിഴക്കേനട ക്ഷേത്രത്തിന് മുന്നില്‍ വെച്ച് ബി.ജെ.പി നേതാവവും സുരേഷ് കുമാര്‍ എന്നൊരാളും തമ്മില്‍ വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. പിന്നീട് സംഘടനാ നേതാക്കള്‍ ഇടപ്പെട്ട് ആപ്രശ്നം അന്നുതന്നെ പറഞ്ഞ് തീര്‍ത്തിരുന്നു.

ഈ പ്രശ്നത്തെ മുതല്‍ എടുത്തുകൊണ്ട് തിരുവല്ല താലൂക്കില്‍, കോയിപ്രം വില്ലേജില്‍ പുല്ലാട് പൂവ്വത്തുംമൂട്ടില്‍ സുനില്‍ പുല്ലാടും ചെങ്ങന്നൂര്‍ ആലാ സ്വദേശി റ്റി.ഡി പ്രകാശ് എന്ന ആളും സോഷ്യല്‍ മീഡിയായില്‍ കൂടി ബി.കൃഷ്ണകുമാറിനേയും മന്ത്രി സജി ചെറിയാനെയും ജനമദ്ധ്യത്തില്‍ നാണം കെടുത്തുന്ന രീതിയിലും അവഹേളിക്കുന്ന രീതിയിലും പോസ്റ്റിടുന്നതിനെതിരെ ബി.ജെ.പി നേതാവ് ബി.കൃഷ്ണകുമാര്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിക്ക്‌ പരാതിനല്‍കി. സി.പി.എമ്മിലും ബി.ജെ.പിയിലും ഇത് വളരെ ഗൗരവമേറിയ ചര്‍ച്ച ആയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ

0
ന്യൂഡൽഹി : ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പോലീസ് കോൺസ്റ്റബിൾ...

തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ

0
ഡൽഹി : തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഡൽഹിയിലെ ജന്തർ...

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പോലീസ് ; അന്വേഷണ ചുമതലയുള്ള ഐജിക്ക്...

0
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പോലീസ്....