കിളിയാനിക്കൽ- തുളികോളം ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

ചെറുകോൽ : മാലിന്യം നീരൊഴുക്കുള്ള തോട്ടിലേക്കു തള്ളുന്നതായി പരാതി. ചെറുകോൽ- നാരങ്ങാനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കിളിയാനിക്കൽ- തുളികോളം ഭാഗങ്ങളിലാണ് മാലിന്യം തോടുകളിൽ കൊണ്ടിടുന്നത്. ആൾത്താമസം ഇല്ലാത്തയിടങ്ങൾ നോക്കിയാണ് സാമൂഹിക വിരുദ്ധർ അറവ് മാലിന്യങ്ങളും മീൻകടകളിൽ നിന്നുള്ള അവശിഷ്ടങ്ങളുമാണ് ഇവിടെ തള്ളുന്നത്. റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നായ ശല്യവും രൂക്ഷമായി. നീരൊഴുക്ക് ഉള്ളതിനാൽ ചീഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ചീനിയിൽപടി മുതൽ കൊല്ലനാകുഴി പടി വരെയാണ് മാലിന്യങ്ങൾ റോഡ് വശങ്ങളിൽ നിറഞ്ഞിരിക്കുന്നത്.

മുൻപ് ഇവിടെ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പഞ്ചായത്ത് മാലിന്യം തള്ളുന്നതിനെതിരെ ബോർഡ് സ്ഥാപിച്ചിരുന്നു. റോഡ് നവീകരിച്ചപ്പോൾ ഈ ബോർഡ് ഇല്ലാതെയായി. ഇവിടെ തെരുവ് വിളക്കുകൾ തെളിയുന്നില്ല. ഇവിടെ ബോർഡുകളും സിസിടിവിയും സ്ഥാപിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സി.ആർ.രാജേഷ് രാജൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...

കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലിട്ട പോസ്റ്റ് വിവാദത്തിൽ

0
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനെയും (ഫിഫ)...

പാർട്ടിക്കുള്ളിലെ ഭിന്നതയും അഴിമതി ആരോപണങ്ങളും വീണ്ടും ചർച്ചയിൽ

0
കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പാർട്ടി...