തീർത്ഥാടകരുടെ അടിവസ്ത്രങ്ങൾ വിശുദ്ധസേനാംഗങ്ങൾ പമ്പയിലേക്ക് വലിച്ചെറിയുന്നുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീർത്ഥാടകരുടെ അടിവസ്ത്രങ്ങൾ വിശുദ്ധസേനാംഗങ്ങൾ പമ്പയിലേക്ക് വലിച്ചെറിയുന്നുവെന്ന് പരാതി. പമ്പയുടെ കരയിൽ കരാർ കമ്പനി ഉപേക്ഷിക്കുന്ന അടിവസ്ത്രങ്ങളാണ് പമ്പയിലേക്ക് തന്നെ തള്ളുന്നത്. ഓരോ മണ്ഡലകാല സീസൺ കഴിയുന്തോറും ഏകദേശം 30ലോഡ് തുണികൾ എങ്കിലും പമ്പയിൽ നിന്ന് ലഭിക്കാറുണ്ട്. ഇതിനൊപ്പം ഏകദേശം 10ലോഡ് അടിവസ്ത്രങ്ങളും ആ കൂട്ടത്തിൽ കാണും. ഇതെല്ലാം പമ്പയിൽ നിന്ന് നീക്കം ചെയ്യുന്നതിന് വേണ്ടി എല്ലാ വർഷവും കാരാറുകാരെ ഏൽപ്പിക്കുന്നാണ് പതിവ്.

ഇതിൽ അടിവസ്ത്രങ്ങൾ ഒഴികെ മറ്റെല്ലാ തുണികളും ഡൽഹിയിലെ കരാർ കമ്പനി അവരുടെ കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്നതാണ് പതിവ് രീതി. എന്നാൽ ഇവിടെ നിന്ന് ലഭിക്കുന്ന അടിവസ്ത്രം കരാറുകാർ ഉണക്കി കത്തിക്കുകയാണ് കരാറുകാർ ചെയ്യുന്നത്. ഈ രീതിയ്ക്ക് വൻ തുകയാണ് ചെലവ് വരിക. എന്നാൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇത്തവണത്തെ കരാറുകാർക്ക് അടിവസ്ത്രങ്ങൾ ബാധ്യതയായതിനാൽ പമ്പയിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ ശബരിമലയിൽ ദർശനം നടത്താനെത്തിയ തീർത്ഥാടകൻ പരാതിയുമായി രംഗത്ത് വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...