പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് യുവാക്കളുടെ പരാതി ; പിന്നാലെ അന്വേഷണത്തിന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ നൂറനാട്ടിൽ പൊലീസ് കള്ളക്കേസ് എടുത്തു എന്ന യുവാക്കളുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. ആരോപണം അന്വേഷിക്കാൻ ചെങ്ങന്നൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. പുതുവത്സര രാത്രി പൊലീസുകാർ ഇരുചക്രവാഹനങ്ങൾ നശിപ്പിച്ച ശേഷം കള്ളക്കേസ് ഉണ്ടാക്കി എന്നാണ് യുവാക്കളുടെ ആരോപണം. പക്ഷെ കള്ളക്കേസ് അല്ലെന്നും പ്രദേശത്ത് യുവാക്കൾ സംഘട്ടനം നടത്തിയെന്നുമാണ് പൊലീസിന്റെ വിശദീകരണം. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പൊലീസുകാർ ബൈക്കുകൾ തള്ളിയിടുന്നതായി ദൃശ്യങ്ങളിൽ ഉണ്ട്. നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കൾക്കുമെതിരെയാണ് വാഹനങ്ങൾ നശിപ്പിച്ചതിനടക്കം കേസ് എടുത്തത്.

പിന്നീടാണ് പൊലീസിന്റെ പ്രവൃത്തിയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാല പ്രതികരിച്ചിരുന്നു. വാഹനങ്ങൾ തള്ളിക്കൊണ്ടുപോകുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസും രംഗത്ത് എത്തി. ഹാൻഡിൽ ലോക്ക് ആയതിനാൽ മാത്രമാണ് തള്ളി കൊണ്ടുപോയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...