റിയാദ് : ഇറാനിൽ സിവിലിയന്മാരെ ലക്ഷ്യമിട്ട് നടത്തിയ ഭീകര ബോംബാക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരാക്രമണം നീചമാണെന്നും ശക്തമായി അപലപിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വേദനാജനകമായ സംഭവത്തിൽ ഇറാനോട് അനുശോചനവും സഹതാപവും ഐക്യദാർഢ്യവും അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രാർഥനകൾ നേർന്നു. ഇറാൻ റവല്യൂഷനറി ഗാർഡിന് കീഴിലെ ഖുദ്സ് ഫോഴ്സിന്റെ മുൻ കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ ഖബറിടത്തിന് സമീപം ബുധനാഴ്ച രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. 103 പേർ കൊല്ലപ്പെട്ടു. 188 പേർക്ക് പരിക്കേറ്റു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























