നെല്ല് സംഭരിച്ച ശേഷം മില്ലുകൾ പാഡി രജിസ്ട്രേഷന്‍ സ്ലിപ്പ് നല്‍കുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നെല്ല് സംഭരിച്ച ശേഷം മില്ലുകൾ പാഡി രജിസ്ട്രേഷന്‍ സ്ലിപ്പ് കർഷകർക്ക് നൽകുന്നില്ലെന്ന് പരാതി. കോട്ടയം പള്ളം തൊള്ളായിരം പാടത്തെ കർഷകരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മില്ലുകളുടെ നടപടികൾ വൈകിയതോടെ പല കർഷകർക്കും നെല്ലിന്‍റെ പണം ലഭിക്കുന്നത് വൈകുകയാണ് .നെല്ല് സംഭരിച്ചാലുടൻ കർഷകർക്ക് പാഡി രജിസ്ടേഷൻ സ്ലിപ്പ് മില്ലുകൾ നല്കണം . സംഭരിച്ച നെല്ലിന്‍റെ അളവ് രേഖപ്പെടുത്തിയ ഈ സ്ലിപ്പ് സപ്ലെകോയിൽ നല്കിയാലെ കര്‍ഷകർക്ക് പണം ലഭിക്കു. എന്നാൽ അടുത്തിടെയായി മില്ലുകൾ പിആര്‍എസ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. പള്ളം തൊള്ളായിരo പാടത്തും സമാന സ്ഥിതി ഉണ്ടായതോടെ കർഷകർ പ്രതിഷേധവുമായി രംഗത്ത് വന്നു.

കഴിഞ്ഞ മാസം 15 മുതൽ 22 വരെയാണ് പള്ളത്തെ കർഷകരുടെ നെല്ല് സംഭരിച്ചത്. എന്നാൽ നാളിതു വരെ പിആര്‍എസ് ഇവിടെ നല്കിയിട്ടില്ല. മിഷ്യനിലുണ്ടായ തകരാറാണെന്നാണ് വിശദീകരണം . പള്ളത്ത് പ്രശ്നം രൂക്ഷമായതോടെ പാഡി ഓഫീസർ ഇടപെട്ടിട്ടുണ്ട് . പിആര്‍എസ് നല്‍കുന്നതിന് പകരം മില്ലുകൾ വെറുമൊരു പേപ്പറിൽ നെല്ല് സംഭരണത്തിന്‍റെ കളക്ക് രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ക്രമക്കേടുകൾ നടത്താനുള്ള നീക്കമാണെന്ന ആക്ഷേപവും ഇതോടെ ഉയർന്നു വന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...