സർക്കാർ സ്കൂളിലെ ശുചിമുറികൾ വിദ്യാർത്ഥികളെ കൊണ്ട് വൃത്തിയാക്കിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കർണാടക : സർക്കാർ സ്കൂളിലെ ശുചിമുറികൾ വിദ്യാർത്ഥികളെ കൊണ്ട് പ്രിൻസിപ്പൽ വൃത്തിയാക്കിച്ചതായി പരാതി. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. കുട്ടികളെ പ്രിൻസിപ്പലിന്റെ വസതിയിൽ കൊണ്ടുവന്ന് പുറംജോലികൾ ചെയ്യിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ഒരു വർഷമായി പ്രിൻസിപ്പൽ ഈ പ്രവൃത്തി അവർത്തിക്കുകയാണെന്നും ആക്ഷേപം. ന്യൂനപക്ഷ ഡയറക്ടറേറ്റിന് കീഴിൽ കർണാടക സർക്കാർ സംസ്ഥാനത്തുടനീളം ആരംഭിച്ച മൗലാന ആസാദ് മോഡൽ സ്കൂളുകളിലൊന്നിലാണ് സംഭവം. പ്രിൻസിപ്പലിനെതിരെ ഒരു വിദ്യാർത്ഥിയുടെ പിതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ശുചീകരണ വിഭാഗത്തിൽ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലെന്ന കാരണം പറഞ്ഞാണ് കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നതെന്ന് സമീർ പരാതിയിൽ പറയുന്നു. കുട്ടികളിൽ നിന്ന് വിവരം അറിഞ്ഞയുടൻ രക്ഷിതാക്കൾ പ്രിൻസിപ്പലിനെ കണ്ടു. ശുചീകരണ വിഭാഗത്തിൽ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും സമീർ. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...