തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മേഖലയിൽ  വീണുകിടക്കുന്ന മരച്ചില്ലകള്‍  കെ.എസ്.ഇ.​ബി ടച്ചിംഗ് വെട്ടിമാറ്റുന്നില്ലെന്നാണ് പരാതി. എല്ലാ വർഷവും വേനൽക്കാലത്ത് തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാറുണ്ടായിരുന്നു. ഇത്തവണ നടപടിയുണ്ടായില്ല. കോന്നി മുതൽ തണ്ണിത്തോട് വരെയുള്ള ലൈനുകളിലേക്ക് പലയിടത്തും കാടും മരച്ചില്ലകളും വീണുകിടക്കുകയാണ്. ഞള്ളൂർ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള വനപാതയിലും ഇതാണ് സ്ഥിതി. കാറ്റടിച്ചാൽ വെദ്യുതി വന്നുംപോയും നിൽക്കുന്ന അവസ്ഥയാണ്. കോന്നി കെ എസ് ഇ ബി സെക്ഷന്റെ കീഴിലാണ് തണ്ണിത്തോട് സബ് സെന്റർ. വനമേഖലയായ ഇവിടെ ടച്ചിംഗ് വെട്ട് നേരത്തെ ചെയ്യേണ്ടതാണ്. കോന്നി സെക്ഷന്റെ കീഴിലെ മറ്റ് പ്രദേശങ്ങളിൽ ടച്ച് വെട്ട് നേരത്തെ നടത്തിയിരുന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം പലയിടത്തും വെദ്യുതി ലൈനുകളിൽ വള്ളിപ്പടർപ്പുകൾ മൂടിക്കിടക്കുകയാണ്.

ചൂട് വർദ്ധിച്ചതുമൂലം പ്രദേശത്ത് അടിയ്ക്കടി ഉണ്ടാവുന്ന വൈദ്യുതി മുടക്കം മലയോരമേഖലയിലെ ജനങ്ങളെ വലയ്ക്കുകയാണ്. എലിമുള്ളുംപ്ലാക്കൽ, മണ്ണീറ, തണ്ണിത്തോട്, തേക്കുതോട്, പറക്കുളം, മൂർത്തിമൺ, ഏഴാംതല, പൂച്ചക്കുളം, തുമ്പാക്കുളം, കരുമാൻതോട്, മേക്കണ്ണം, ഇടക്കണ്ണം, മേടപ്പാറ, വി കെ പാറ, കൂത്താടിമൺ,കാവ് ജംഗ്ഷൻ, സ്റ്റേഡിയം, മേലേപ്പറക്കുളം പ്രദേശങ്ങൾ തണ്ണിത്തോട് സബ് സെന്ററിന്റെ പരിധിയിലാണ്. ഇതെല്ലം വനമേഖലയോട് ചേർന്ന പ്രദേശങ്ങളാണ്. ചെറിയ മഴയോ കാറ്റോ ഉണ്ടായാൽ ഇവിടെ വെദ്യുതി ബന്ധം തകരാറിലാകും. ഒരു ഓവർസിയറും മുന്ന് ലൈൻമാൻമാരും ഒരു വർക്കറുമാണ് തണ്ണിത്തോട് സബ് സെന്ററിലുള്ളത്. ലൈൻമാൻമാരിൽ ഒരാൾ രാത്രിയിലും രണ്ടുപേർ പകലുമാണ് ഡ്യുട്ടിയിലുള്ളത്. രണ്ട് താത്കാലിക ജീവനക്കാരുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...