സമ്പൂര്‍ണ ശുചിത്വം : ഒന്നാംഘട്ടപൂര്‍ത്തീകരണ പ്രഖ്യാപനത്തിന് തയാറെടുത്ത് ഇലന്തൂര്‍ ബ്ലോക്കും പത്തനംതിട്ട നഗരസഭയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടേയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റേയും സമ്പൂര്‍ണ ശുചിത്വ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനത്തിന് മുന്നോടിയായുള്ള അവലോകനയോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഒന്നാം ഘട്ടം പൂര്‍ത്തികരിക്കുന്നതിന് ജില്ലാ ആസൂത്രണസമിതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെപ്പറ്റിയും വിവിധ പദ്ധതികളുടെ നിര്‍വഹണത്തെപറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, മാലിന്യനിക്ഷേപം നടത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി ശുചീകരിക്കുക, ശുചിത്വ സര്‍വേ നടപടികള്‍ വേഗത്തിലാക്കുക, ശൗചാലയങ്ങള്‍, ഗാര്‍ഹിക സോക്ക് പിറ്റ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുക തുടങ്ങിയവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.

ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോര്‍ഡുകളും ബാനറുകളും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സ്ഥാപിക്കണമെന്നും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ഇലന്തൂര്‍ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും പരിശോധന നടത്തുന്നതിനായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും സെക്രട്ടറി കണ്‍വീനറുമായി നിരീക്ഷണ സമിതി രൂപീകരിച്ചു. പത്തനംതിട്ട നഗരസഭയില്‍ അധ്യക്ഷന്‍ നഗരസഭ ചെയര്‍മാനും കണ്‍വീനര്‍ സെക്രട്ടറിയുമായിരിക്കും. സെപ്റ്റംബര്‍ 15 ന് നിരീക്ഷണ പ്രവര്‍ത്തനം ആരംഭിക്കും.

പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. അവലോകന യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റമാരായ ജോണ്‍സണ്‍ വിളവിനാല്‍, ജോര്‍ജ് തോമസ്, മേഴ്സി മാത്യു, റോയ് ഫിലിപ്പ്, മിനി സോമരാജന്‍, കെ ആര്‍ സന്തോഷ്, നവകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, മേഴ്സി ശാമൂവേല്‍, എം.കെ വാസു തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...

തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര...

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള...

മാസപ്പടി കേസ് : വീണയുടെ ബാങ്ക് ലോക്കർ പരിശോധന പൂർത്തിയാക്കി

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ വീണ ടിയുടെ...