ഹൈക്കോടതിയിൽ പൂർണ്ണമായി ഇ ഫയലിംഗ് നടപ്പാക്കുന്നതിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലർക്സ് അസ്സോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൈക്കോടതിയിൽ പൂർണ്ണമായി ഇ ഫയലിംഗ് നടപ്പാക്കുന്നതിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലർക്സ് അസ്സോസിയേഷൻ. സാങ്കേതികവത്കരണത്തിന്‍റെ പേരിൽ ആയിരങ്ങളെ തൊഴിൽ രഹിതരാക്കുന്ന നടപടി നീതിനിഷേധമാണെന്ന് സംഘടന വ്യക്തമാക്കി. ഇ ഫയലിംഗ് ഭാഗികമായി മാത്രം നടപ്പാക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച കരിദിനം ആചരിക്കും.

കോടതികൾ സ്മാർട്ടാവുകയാണ്. പക്ഷേ കോടതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് മുതൽ നിയമപരമായുള്ള എഴുത്ത് നടപടികൾ എല്ലാം കൈകാര്യം ചെയ്തിരുന്ന ജീവനക്കാർ ഇനി മുതൽ തൊഴിൽരഹിതരായി. ഇ ഫയലിംഗിലേക്ക് മാറുന്നതോടെ ഇവർ ചെയ്ത് വന്നിരുന്ന ജോലി ജൂനിയർ അഭിഭാഷകരോ, ടൈപ്പിസ്റ്റോ നടത്തും. ഇതോടെ സംസ്ഥാനത്തെ കോടതികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പതിനായിരത്തോളം അഭിഭാഷക ക്ലാർക്കുമാർക്കാണ് ജോലി നഷ്ടമാകുന്നത്.

പൂർണ്ണമായി ഓൺലൈൻ ഫയലിംഗിലേക്ക് മാറാതെ നേരിട്ട് ഹർജി നൽകുന്ന രീതിയും തുടരണമെന്നാണ് ഇവരുടെ ആവശ്യം. ക്ഷേമനിധി ആനുകൂല്യം കൂടി ഇല്ലാതാകുന്നതോടെ നാല്പതുകൾ പിന്നിട്ട ഇവർക്ക് പിടിച്ച് നിൽക്കാൻ വഴിയില്ലാതെയാകും. തൊഴിൽനഷ്ടമാകുന്നവരുടെ പുനരധിവാസം ഉറപ്പാക്കാൻ നടപടികൾ വേണം. സംസ്ഥാന സർക്കാരിനും ഹൈക്കോടതി ഭരണവിഭാഗത്തിനും പ്രതിസന്ധി അറിയിച്ച് സംഘടന കത്ത് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച നടത്തുന്ന കരിദിന ആചരണത്തോടെ വിഷയം പൊതുശ്രദ്ധയിലെത്തിക്കാനാണ് ഇവരുടെ ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...