സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ സംസ്ഥാനത്ത് ഇന്നും തുടരും ; 16 നു ശേഷം ലോക് ഡൗണില്‍ ഇളവുകള്‍ ഉണ്ടാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ സംസ്ഥാനത്ത് ഇന്നും തുടരും. ജൂണ്‍ 16 വരെ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ജൂണ്‍ 11 ന് അധിക ഇളവുകളോടെ കൂടുതല്‍ കടകള്‍ തുറക്കാനും ജൂണ്‍ 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇന്നലെയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരുന്നു സംസ്ഥാനത്ത്.

പാര്‍സല്‍ വാങ്ങാന്‍ ഇന്നും ഹോട്ടലുകളില്‍ നിന്ന് അനുമതിയില്ല. ഓണ്‍ലൈന്‍ ഓര്‍ഡര്‍ മാത്രമാണ് അനുവദിക്കുന്നത്. സംസ്ഥാനത്ത് 2000 പേര്‍ ഇന്നലെ മാത്രം ചട്ടലംഘനത്തിന് അറസ്റ്റിലായി. ഇന്നലെ 3500 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 5000 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

സാമൂഹിക അകലം കര്‍ശനമായി പാലിച്ചുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരം സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ മുന്‍കൂറായി അറിയിച്ചിരിക്കണം. പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണില്‍ വലിയ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തില്‍ ആണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...