Friday, April 11, 2025 4:51 pm

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ തുറക്കാം. സ്വകാര്യബസ് സര്‍വ്വീസ് ഉണ്ടാകില്ല. കെഎസ്‌ആര്‍ടിസി പരിമിതമായി സര്‍വ്വീസ് നടത്തും.

ശനിയാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ അടുത്ത ഞായറാഴ്ചയും ഓണം പ്രമാണിച്ച്‌ 22നും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. അതേസമയം നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതല്‍ പതിവ് പോലെ തുടരും. ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ട്.

ബുധനാഴ്ച മുതലാണ് കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ക്കു സമാനമാണു മാളുകളിലെയും നിയന്ത്രണം. സംസ്ഥാനത്ത് രണ്ടര മാസത്തോളം ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഞ്ച് സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വിൽപന ശാലകളിൽ കുറയും

0
തിരുവനന്തപുരം: 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വിൽപന ശാലകളിൽ...

പറക്കാൻ കഴിയാത്ത പരുന്തിന് സംരക്ഷണമൊരുക്കി കോന്നി വനം വകുപ്പ് സ്ട്രൈകിങ് ഫോഴ്സ്

0
കോന്നി : കഴിഞ്ഞ നാല് വർഷകാലമായി കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ്...

വിവാഹ പാർട്ടി സഞ്ചരിച്ച കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം ; പോലീസ് കേസെടുത്തു

0
വടകര: വിവാഹ പാർട്ടിക്ക് പോയ സംഘം സഞ്ചരിച്ച കാറുകളിൽ അഭ്യാസ പ്രകടനവും...

പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദേശം

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി...