തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ സമ്പൂര്‍ണ്ണ കോവിഡ് വാക്സിനേഷന് 60 ശതമാനം കഴിഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്‍ക്ക് (2,55,70,531) ആദ്യ ഡോസ് വാക്സിനും 60.46 ശതമാനം പേര്‍ക്ക് (1,61,48,434) രണ്ടാം ഡോസ് വാക്സിനും നല്കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,17,18,965 ഡോസ് വാക്സിനാണ് നല്‍കിയത്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന് 81.22 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന് 41.94 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ കോവിഡ് വാക്സിനേഷന് 60 ശതമാനം കഴിഞ്ഞതായി ആരോഗ്യ മന്ത്രി
RECENT NEWS
Advertisment