അയോധ്യ രാമക്ഷേത്രത്തിൻ്റെ ഭരണസംവിധാനത്തില്‍ സമഗ്ര അഴിച്ചുപണി അനിവാര്യം : നൃപേന്ദ്ര മിശ്ര

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനത്തില്‍ സമഗ്രമായ അഴിച്ചുപണി അനിവാര്യമാണെന്ന് രാമജന്മഭൂമി ക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര. ക്ഷേത്രത്തിലേക്കുള്ള സംഭാവനകള്‍ കാണാതായ ആരോപണങ്ങളും ഏഴ് കോടി രൂപയുടെ ക്രമക്കേട് വിവാദവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നൃപേന്ദ്ര മിശ്രയുടെ പ്രതികരണം. ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ ഭക്തരുടെ വിശ്വാസത്തിനേറ്റ പ്രഹരം മാത്രമല്ല, ക്ഷേത്രം ഭരണസംവിധാനത്തിലെ വീഴ്ചകളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗിക ചട്ടക്കൂട് അനുസരിച്ചല്ലെന്നും സന്നദ്ധപ്രവര്‍ത്തകരെ അടിസ്ഥാനമാക്കിയുള്ള അനൗദ്യോഗിക രീതിയിലാണ് നടക്കുന്നതെന്നും മിശ്ര ചൂണ്ടിക്കാട്ടി. ‘ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് ഞാന്‍ പ്രത്യേക നിര്‍ദേശമൊന്നും സമര്‍പ്പിച്ചിട്ടില്ല.

എന്നാല്‍, എന്റെ അഭിപ്രായം പരസ്യമായി പറയുകയാണ്. ക്ഷേത്രം പരിപാലന സംവിധാനം പൂര്‍ണമായും പൊളിച്ചെഴുതണം. ഇപ്പോഴത്തെ സന്നദ്ധപ്രവര്‍ത്തകരെ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിന് പകരം പരിചയസമ്പന്നരായ പ്രൊഫഷണലുകളെ നിയോഗിക്കണം’ -റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കൂടിയായിരുന്ന മിശ്ര പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...