Tuesday, December 5, 2023 7:15 pm

വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി സമഗ്രശിക്ഷ

പത്തനംതിട്ട : സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ച സ്‌കഫോള്‍ഡ് ക്യാമ്പ് ചെറുകോല്‍പ്പുഴ ജെഎംഎംഎ ഹോളിസ്റ്റിക് സെന്ററില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് ഉദ്ഘാടനം ചെയ്തു. ജീവിത വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജില്ലയിലെ 25 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. മികച്ച തൊഴില്‍ അക്കാദമിക പിന്തുണയും തൊഴില്‍ മാര്‍ഗ നിര്‍ദ്ദേശവും ഉറപ്പുവരുത്തി വിദ്യാര്‍ഥികളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് സ്‌കഫോള്‍ഡ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

2024 മാര്‍ച്ച് വരെ നീളുന്ന പദ്ധതിയില്‍ ബിആര്‍സി തലത്തില്‍ കുട്ടികള്‍ക്ക് മെന്റര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍മാരായ പി. ശിഹാബുദ്ദീന്‍, മെറിന്‍ സ്‌കറിയ, കേരള സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി പി. ശിവലിങ്ക, രാധിക വി നായര്‍, ടി. ജി. ജയശ്രീ, മിനി ജോര്‍ജ്, കെ.എസ് ജയന്തി, ആര്‍.ലീന, ലിജി ഹാബേല്‍, എം.കെ സജീവ്, ടി.സി അമ്പിളി, സോണിയ ശിവാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി ജയലക്ഷ്മി പദ്ധതി വിശദീകരണം നടത്തി.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി ഒടുക്കണം

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി ഡിസംബര്‍ 27 വരെ പഞ്ചായത്തിന്റെ...

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി

0
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയിലെ ഡിസാസ്റ്റർ മാനേജ്മെൻറ് ആൻഡ് മിറ്റിഗേഷൻ...

വീടിന്റെ ഇന്‍റീരിയര്‍ വര്‍ക്ക് ചെയ്യാന്‍ പണം വാങ്ങി മുങ്ങിയ കരാറുകാരന്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി

0
പത്തനംതിട്ട: വീടിന്റെ ഇന്‍റീരിയര്‍ വര്‍ക്കുകളും ഉപകരണങ്ങളും നല്‍കാമെന്നേറ്റ ശേഷം പണം വാങ്ങി...

ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : താലൂക്ക് വികസനസമിതി

0
പത്തനംതിട്ട : നഗരത്തിലെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍...