വിവാഹിതനായ പുരുഷന് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കാന്‍ ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: വിവാഹിതനായ പുരുഷന് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കാന്‍ ഉത്തരവാദിത്വമുണ്ടെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. കാശില്ലെന്നു പറഞ്ഞ് ചെലവു നല്‍കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗള്‍ പറഞ്ഞു. വിവാഹം കഴിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ വിവാഹം കഴിച്ച്‌ കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം നിറവേറ്റിയേ തീരൂ. സമൂഹം പ്രതീക്ഷിക്കുന്നതും നിയമം ആവശ്യപ്പെടുന്നതുമായ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി പറഞ്ഞു.

പിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. തന്റെ ബാധ്യതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് പന്ത്രണ്ടായിരം രൂപ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കണമെന്ന് കോടതി തീരുമാനിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ഭാര്യയും മക്കളും തിരിച്ചുവന്നാല്‍ സ്വീകരിക്കാമെന്നും ഇയാള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാലിൽ ഗുരുതര പരിക്ക് , രണ്ടാഴ്ചയായിട്ടും കാട്ടാനയെ തിരിഞ്ഞുനോക്കാതെ വനംവകുപ്പ്

0
ഇടുക്കി: മാങ്കുളം ആനക്കുളത്ത് വാലിന്റെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കാട്ടാനയ്ക്ക്...

കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബൃന്ദ കാരാട്ട്

0
ഡൽഹി: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ...

സനീഷ് കുമാര്‍ എംഎൽഎക്കെതിരായ കൈക്കൂലിക്കേസ് ; പരാതിക്കാരന് വധഭീഷണി

0
തൃശൂര്‍ : ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരായ കൈക്കൂലി കേസിൽ...

അലിപേ പ്ലസുമായി യു പി ഐ തത്കാലം ബന്ധിപ്പിക്കില്ല ; ചർച്ച നിർത്തിവെച്ച്...

0
മുംബൈ : ഇന്ത്യയുടെ അതിവേഗ പണമിടപാട് സേവനമായ യുപിഐയും ചൈനയുടെ പണമിടപാട്...