ചെന്നൈ: തമിഴ്നാട്ടില്‍ കേണ്‍ഗ്രസ്സ്-ഡിഎംകെ സഖ്യത്തില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ്സിന് എതിരെ പ്രതികരിച്ച് മുതിര്‍ന്ന ഡിഎംകെ നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസ്സ് സഖ്യം ഉപേക്ഷിച്ചാല്‍ ഡിഎംകെയ്ക്ക് പ്രശ്നമില്ലെന്ന് മുതിര്‍ന്ന നേതാവായ ദുരൈമുരുകന് ആഞ്ഞടിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി പങ്കിടുന്നതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് യുഎപിഎ സഖ്യത്തിന്റെ ഭിന്നതയിലേക്ക് വഴിമാറിയിരിക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ കൃത്യമായ വോട്ട് ബാങ്ക് പോലും കോണ്‍ഗ്രസ്സിന് ഇല്ല. സഖ്യം വിട്ട് കോണ്‍ഗ്രസ്സ് പോവുന്നതിനെ ഡിഎംകെ കാര്യമായി കാണുന്നില്ലെന്ന് ദുരൈമുരുകന് പ്രതികരിച്ചു.
കേണ്‍ഗ്രസ്സ്-ഡിഎംകെ സഖ്യത്തില്‍ പൊട്ടിത്തെറി
RECENT NEWS
Advertisment