സൈബീരിയയില്‍ ആന്റി-പ്ലേഗ് ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരി അണുബാധയെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ ആശങ്ക ; 200ഓളം പേര്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : റഷ്യയിലെ സൈബീരിയയില്‍ ആന്റി-പ്ലേഗ് ഗവേഷണ സ്ഥാപനത്തിലെ 28കാരിയായ ജീവനക്കാരി ദുരൂഹ അണുബാധയെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ ആശങ്ക. ഇര്‍കുട്‌സ്‌ക് മേഖലയിലെ ഷെലെഖോവിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിക്ക് ഗുരുതരമായ ന്യൂമോണിയ ബാധിക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരടക്കം ഏകദേശം 200 പേരെ നിരീക്ഷണത്തിലാക്കി. സെപ്റ്റംബര്‍ 25ന് ലാബില്‍ ജോലി ചെയ്യുന്നതിനിടെ ജീവനുള്ള പ്ലേഗ് ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയതാകാം അണുബാധയ്ക്ക് കാരണമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഈ വിവരം റഷ്യന്‍ ആരോഗ്യ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുവതിയെ പിന്നീട് കടുത്ത ന്യൂമോണിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിന്റെ സഹായം നല്‍കിയിട്ടും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഷെലെഖോവ് ആശുപത്രിയില്‍ ക്വാറന്റീന്‍ നടപടികള്‍ ഏര്‍പ്പെടുത്തി. യുവതിയുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സമീപത്തെ ഇര്‍കുട്‌സ്‌ക് അലുമിനിയം പ്ലാന്റിലെ ജീവനക്കാര്‍ക്ക് മുന്‍കരുതലായി മാസ്‌ക് ധരിക്കാനും നിര്‍ദേശം നല്‍കി.

എന്നാല്‍ ഇതുവരെ നിരീക്ഷണത്തിലുള്ളവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇത് പ്ലേഗ് ബാധയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. റഷ്യയുടെ ആരോഗ്യ നിരീക്ഷണ വിഭാഗം യുവതിയുടെ മരണത്തിന് ‘കാരണം വ്യക്തമല്ലാത്ത ന്യൂമോണിയ’ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ലാബില്‍ രോഗകാരികളുമായി ബന്ധപ്പെട്ട അപകടമൊന്നും സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധനകളില്‍ യുവതിയുടെ ജോലി സംബന്ധമായ സൂക്ഷ്മാണുക്കളെ കണ്ടെത്താനായില്ലെന്നും അധികൃതര്‍ അറിയിച്ചു. മേഖലയില്‍ നിലവില്‍ പ്ലേഗ് വ്യാപനമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരുതി വിക്ടോറിസിന് വമ്പൻ ഓഫർ

0
ഉത്സവകാലത്ത് പുതിയ എസ്‌യുവി സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് മാരുതി സുസുക്കിയിൽ നിന്ന് ശ്രദ്ധേയമായ...

പ്രാർത്ഥിക്കാനെന്ന വ്യാജേന പിന്നിലെത്തി ആക്രമണം;അതിക്രമത്തെക്കുറിച്ച് വ്യക്തമാക്കി സ്മിത്ത് മച്ചാർ

0
ജെറുസലേം: ഫ്‌ലൈദുബായ് ആക്രമണത്തിന്റെ വിവരങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് വിശദീകരിച്ച്...

റാന്നിയില്‍ ‘വെർച്വൽ അറസ്റ്റ് ‘ തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി : വയോധികക്ക് നഷ്ടമാകുമായിരുന്ന 5.5...

0
റാന്നി: ബാങ്ക് മാനേജരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ 'വെർച്വൽ അറസ്റ്റ് '...

പാലക്കാടും പെരുമ്പാവൂരും ഇടിമിന്നലിൽ കനത്ത നാശനഷ്ടം

0
പാലക്കാട്: പെരുമ്പാവൂർ വെങ്ങോലിയിൽ വീടുകൾക്ക് ഇടിമിന്നലേറ്റ് കനത്ത നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ...