Monday, May 5, 2025 10:37 am

പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ അനുവദിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : റോഡ് സുരക്ഷ, കുട്ടികളുമായി ഇടപഴകുന്ന രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, വ്യക്തിത്വ വികസനം, പൊതുവായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനായി ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ക്ക് നാലു ഘട്ടമായി പരിശീലന പരിപാടി സംഘടിപ്പിക്കും. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. ജില്ലയിലെ വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയിലാണ് തീരുമാനം.

പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന്റേയോ, തിരിച്ചറിയല്‍ കാര്‍ഡിന്റെയോ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ അനുവദിക്കും. സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകള്‍, പോളിടെക്‌നിക്കുകള്‍, ഐടിഎകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദിക്കും. ഇവയിലൊന്നും ഉള്‍പ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിഒ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് മുഖേന കണ്‍സഷന്‍ നല്‍കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ഏഴു വരെ സൗജന്യ യാത്ര അനുവദിക്കും. കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്ന കാര്യം അതത് ഡിടിഒമാര്‍ ഉറപ്പു വരുത്തണം. എല്ലാ സ്വകാര്യ ബസുകളിലും ജോയിന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കും. സ്റ്റുഡന്റ്സ് കണ്‍സഷന്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് എല്ലാ ബസിലും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

0
തൃശൂർ : കെടിഡിസിയിൽ അസി. മാനേജരായി ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ...

മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിൽ കൊടിമരസമർപ്പണം നടന്നു

0
മാത്തൂർ : മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിലെ കൊടിമരം, മള്ളിയൂർ മഹാഗണപതി ക്ഷേത്രം...

കൈക്കൂലി കേസില്‍ അറസ്റ്റിലായ ബിൽഡിങ് ഇൻസ്‌പെക്ടർ സ്വപ്നയെ കസ്റ്റഡിയിൽ വേണമെന്ന് വിജിലൻസ്

0
കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ....

കൊറ്റനാട് എസ് സി വി ഹയർസെക്കൻഡറി സ്‌കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

0
വൃന്ദാവനം : കൊറ്റനാട് എസ് സി വി ഹയർസെക്കൻഡറി സ്‌കൂളിൽ...