Friday, July 4, 2025 12:57 am

ഇളവുകളല്ല ; രോഗ വ്യാപനത്തിന് കാരണം ഹോം ഐസൊലേഷനില്‍ ഉണ്ടായ വീഴ്ചയെന്ന് കേന്ദ്ര സംഘം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിന് കാരണം ബക്രീദ് സമയത്ത് അനുവദിച്ച ഇളവുകളല്ലെന്ന് കേന്ദ്ര സംഘം. സംസ്ഥാനത്ത് കോവിഡ് രോഗികളിൽ നടപ്പിലാക്കുന്ന ഹോം ഐസൊലേഷനിൽ വന്ന വിഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആറംഗ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ.

കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് കൈമാറി. കേരളത്തിൽ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാതിരുന്ന രോഗികൾക്ക് വീടുകളിലാണ് ചികിത്സ നൽകിയിരുന്നത്. ഇത്തരം രോഗികളിലെ ഗാർഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്നമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹോം ഐസൊലേഷനിൽ കഴിയുന്നവരും വീടുകളിലുള്ളവരും തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തൽ. കേരളത്തിലെ വിവിധ ജില്ലകൾ സന്ദർശിച്ചും റിപ്പോർട്ട് തേടിയുമാണ് കേന്ദ്രസംഘം കഴിഞ്ഞ ദിവസം സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്.

അതേസമയം ഇളവുകളാണ് രോഗവ്യാപനം ഉയർത്തിയതെന്ന് ബി.ജെ.പി ഉൾപ്പെടെ ആരോപണമുന്നയിച്ചതിന് ഘടകവിരുദ്ധമായിട്ടാണ് കേന്ദ്രസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. കേരളത്തിൽ രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ ദേശീയ ദുരന്തര നിവാരണ നിയമപ്രകാരമുള്ള നിർദേശങ്ങൾ നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...