പെരുമഴയത്ത് വെച്ചൂച്ചിറ പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ; അഴിമതിയെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുമഴയത്ത് വെച്ചൂച്ചിറ പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ്. വെച്ചൂച്ചിറ ചന്തയില്‍ നിര്‍മ്മിക്കുന്ന പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണമാണ് വിവാദത്തിലായത്. ഇന്ന് രാവിലെ മുതല്‍ പെയ്ത കനത്ത മഴ വകവെക്കാതെയാണ് കരാറുകാരന്‍ കോണ്‍ക്രീറ്റ് നടത്തിയത്. കൂടാതെ കോണ്‍ക്രീറ്റ് നടക്കുന്ന സമയത്ത് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ അസാന്നിധ്യവും ചര്‍ച്ചയിലായി. റെഡിമിക്സ് ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് ചെയ്തത്. രാവിലെ ആറിന് എത്തിയ കോണ്‍ക്രീറ്റ് മിക്സ് ഉപയോഗിച്ച് ഒന്‍പതു മണിയോടെയാണ് കോണ്‍ക്രീറ്റ് ആരംഭിച്ചത്, അതും പെരുമഴയത്ത്. റെഡിമിക്സ്, പ്ലാന്‍റില്‍ നിന്നും നിര്‍മ്മാണ സ്ഥലത്ത് എത്തിച്ച് രണ്ടു മണിക്കൂറിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. സമയക്രമം പാലിക്കാതെവന്നാല്‍ കോണ്‍ക്രീറ്റിന് ബലക്ഷയം ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു. കനത്ത മഴയോടൊപ്പം നടത്തിയ കോണ്‍ക്രീറ്റിന് ഗുണനിലവാരം ലഭിക്കില്ലെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ കനത്ത മഴയത്തും നിര്‍മ്മിക്കാവുന്ന തരത്തിലുള്ള കോണ്‍ക്രീറ്റാണ് ഉപയോഗിക്കുന്നതെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നത്. താമസം ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. കൂടാതെ പരിശോധനക്കായി സാംമ്പിള്‍ എടുത്തിട്ടുണ്ടെന്നും പറയുന്നു. മഴയില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നുമാണ് പ്രസിഡന്റ് പറയുന്നത്. ചാറ്റല്‍ മഴ ഉണ്ടായിരുന്നതായും പടുത ഉപയോഗിച്ചിരുന്നതായും പ്രസിഡന്റ്  വ്യക്തമാക്കി. നിര്‍മ്മാണത്തില്‍ നിറയെ അഴിമതിയാണെന്നാണ് നാട്ടുകാരുടെ പക്ഷം. റൂഫിന് അടിയില്‍ ചൂടു കുറക്കുന്നതിനായി ഓട് പാകിയിരുന്നു. ഇത് പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്തു നിന്നും എത്തിച്ച ഓടാണെന്നാണ് ഇവര്‍ പറയുന്നത്. നിര്‍മ്മാണത്തിനെതിരെ വിജിലന്‍സിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ...

0
ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ...