പുരപ്പുറ സോളാർ പദ്ധതി ബാധ്യതയെന്ന് കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതി ബാധ്യതയെന്ന് കെഎസ്ഇബി. പകൽ സൗരോർജ ഉപയോഗം 36% മാത്രമാണെന്നും സൗരോർജ ബാങ്കിന്റെ ചെലവ് 500 കോടി കവിഞ്ഞുവെന്നും കെഎസ്ഇബി പറയുന്നു. സാധാരണ ഉപഭോക്താക്കൾക്ക് ഇത് യൂണിറ്റിന് 19 പൈസയുടെ അധിക ഭാരമുണ്ടാക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഉൽപ്പാദനത്തിന്റെ 36% സോളാർ വൈദ്യുതി മാത്രമാണ് ഉൽപാദകർ രാവിലെ ഉപയോഗിക്കുന്നത്. ബാക്കി ഊർജ്ജം കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകും. പീക് സമയമായ വൈകുന്നേരവും രാത്രിയും സോളാർ ഉൽപാദകർ കെഎസ്ഇബിയുടെ വൈദ്യുതി പകരം ഉപയോഗിക്കുന്നു. പീക് സമയത്ത് പുറത്തുനിന്നാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത് അതിനാൽ സോളാർ ഉൽപാദകർ വൈദ്യുതി കൊണ്ടുപോകുന്നത് കെഎസ്ഇബിക്ക് നഷ്ടമുണ്ടാക്കുന്നു.

ഇങ്ങനെ കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടിയിലധികം രൂപയാണ് കെഎസ്ഇബിക്ക് അധിക ചിലവ്. ഇത് കാരണം സാധാ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 19 പൈസയുടെ അധിക ഭാരം അടിച്ചേൽപ്പിക്കേണ്ട സ്ഥിതിയാണ്. ബാറ്ററി സ്റ്റോറേജ് ഇല്ലാതെ ഇനിയും സോളാർ പ്ലാന്റുകൾ സ്ഥാപിച്ചാൽ ഉപഭോക്താക്കൾ കൂടുതൽ നഷ്ടം സഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കെഎസ്ഇബി നൽകുന്നു. 2035 ൽ ഇതേ രീതിയിൽ പോവുകയാണെങ്കിൽ അധികഭാരം യൂണിറ്റിന് 34 പൈസയായി വർദ്ധിക്കും. ഒന്നര ലക്ഷം വരുന്ന സോളാർ ഉൽപാദകരേക്കാൾ ഒരുകോടിയിൽ അധികം വരുന്ന സാധാ ഉപഭോക്താക്കൾക്കൊപ്പം നിൽക്കുകയാണെന്നും കെഎസ്ഇബി നിലപാട് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സി.പി.എം പത്തനംതിട്ട ജില്ലാ...

മദ്യപിച്ച് ലക്കുകെട്ട് ഥാറുമായി റോഡിലേക്കിറങ്ങി, ഇടിച്ചത് രണ്ട് വാഹനങ്ങളിൽ, യുവാവ് പിടിയിൽ

0
താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് ഓടിച്ച വാഹനം ഇടിച്ചത് രണ്ടു കാറുകളിൽ....