ഗണേഷ് കുമാര്‍ എന്‍എസ്എസില്‍ നിന്നും പുറത്തുപോകാന്‍ തയ്യാറാകണം: എന്‍എസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ എന്‍എസ്എസ്. എന്‍എസ്എസില്‍ നിന്നും പുറത്തുപോകാന്‍ കെ ബി ഗണേഷ് കുമാര്‍ തയ്യാറാകണമെന്നും സംസ്‌കാര ശൂന്യമായ കുടുംബ പശ്ചാത്തലത്തിന് ഉടമയാണ് കെ ബി ഗണേഷ് കുമാര്‍ എന്നും കൊട്ടാരക്കര താലൂക്ക് യൂണിയന്‍ പ്രമേയം പാസാക്കി. ഗണേഷ് കുമാര്‍ എന്‍എസ്എസിന്റെ തലപ്പത്തിരുന്ന് മറ്റൊരു മതത്തില്‍ വിശ്വസിച്ചു. സനാതന ധര്‍മ്മത്തെ അവഗണിച്ചു. ഗണേഷ് കുമാര്‍ എന്‍എസ്എസില്‍ നിന്നും പോയത് ദൈവീകമാണ്. സംഘടനയെ നശിപ്പിക്കാമെന്ന കെ ബി ഗണേഷ് കുമാറിന്റെ ധാരണ വിണ്ഡികളുടെ സ്വര്‍ഗത്തിലിരുന്നാണ് എന്നും എന്‍എഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയന്‍ വിമര്‍ശിച്ചു.

എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയനും ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്‍എസ്എസിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തെന്നും സ്വന്തം പ്രവര്‍ത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലത്തില്‍ നിന്നും തിരസ്‌കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തുകയുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...